നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് 12കാരിയായ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  കോട്ടയത്ത് 12കാരിയായ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  കൊലപാതകത്തിന്റെ കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. ലൈജീനയെ ചോദ്യം ചെയ്ത് കാരണം മനസിലാക്കാൻ ആണ് പൊലീസ് ശ്രമം. ഇവർക്ക് മാനസിക വിഭ്രാന്തി ഉള്ളതായി നാട്ടുകാർ പറയുന്നുണ്ട്.

  Representative Image.

  Representative Image.

  • Share this:
   കോട്ടയം: മുണ്ടക്കയത്ത് പതിനൊന്ന് വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം യുവതി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ കണ്ടത്തിൽ ഷമീറിൻ്റെ ഭാര്യ ലൈജീനയാണ് മകൾ ഷംനയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലൈജീനയെ  ഫയർഫോഴ്‌സ്‌ എത്തി രക്ഷപ്പെടുത്തി.
   പുലർച്ചെ  ആണ് സംഭവം നടന്നത്. നാട്ടുകാർ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സെത്തി ലൈജീനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

   ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നതിനാൽ ലൈജീനയും മകൾ ഷംനയും തനിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്. രാവിലെ ലൈജീനയുടെ നിലവിളി ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളുമാണ് യുവതിയെ കിണറ്റിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയായി ലൈജിന തന്നെ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ പതിനൊന്ന് വയസുകാരിയായ ഷംനയെ കണ്ടെത്തിയത്.  കൊലപാതകത്തിന്റെ കാരണം എന്തെന്ന്  ഇനിയും വ്യക്തമല്ല. ലൈജീനയെ ചോദ്യം ചെയ്ത് കാരണം മനസിലാക്കാൻ ആണ് പൊലീസ് ശ്രമം. ഇവർക്ക് മാനസിക വിഭ്രാന്തി ഉള്ളതായി നാട്ടുകാർ പറയുന്നുണ്ട്.

   കോട്ടയത്ത് 12കാരിയായ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

   Also Read-ആലപ്പുഴയിൽ ഒരാഴ്ചക്കിടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് നാലു പേരെ; മരിച്ചവരിൽ രണ്ടു വിദ്യാർഥികളും

   കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിലായി രണ്ട് വിദ്യാർഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വള്ളികുന്നം ഇലപ്പിക്കുളം കളത്തിൽ അനിൽ കുമാറിൻ്റെ മകൾ അനഘ (16), ഹരിപ്പാട് മണ്ണാറശാല തറയിൽ കിഴക്കേതിൽ ശിവൻകുട്ടിയുടെ മകൻ ശ്രീജിത്ത് (16) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി നിൽക്കുന്നവരാണ്.

   അനഘയെ വീടിൻ്റെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഇലിപ്പക്കുളം കിണറ് മുക്ക് കളത്തിൽ അനിൽകുമാറിൻ്റെയും ജയകുമാരിയുടെയും മകളാണ് അനഘ. അച്ഛൻ അനിൽ ജോലിക്കും, അമ്മ ജയകുമാരിയും സഹോദരി അനുജയും ബന്ധുവീട്ടിലും പോയിരിക്കുകയായിരുന്നു. അമ്മയും സഹോദരിയും വൈകിട്ട് തിരികെ എത്തുമ്പോൾ കതക് അകത്തു നിന്നും അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് കതക് തളളി തുറന്നപ്പോൾ അനഘ മുറിക്കുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു.

   സമാനമായ രീതിയിലെ മരണം തന്നെയാണ് ഹരിപ്പാട് മണ്ണാറശാലയിലും ഉണ്ടായത്. തറയിൽ കിഴക്കേതിൽ ശിവൻകുട്ടിയുടെ മകൻ ശ്രീജിത്ത് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിന് മുന്നിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ ആയിരുന്നു മൃതദേഹം. അച്ഛനോടൊപ്പം മുറിയിൽ ഉണ്ടായിരുന്ന ശ്രീജിത്തിനെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മാവിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കാൽമുട്ടുകൾ മണ്ണിൽ മടങ്ങി നിൽക്കുന്ന രീതിയിലായിരുന്നു. തുടർന്ന് രക്ഷകർത്താക്കളും നാട്ടുകാരും ചേർന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published:
   )}