നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഏഴും മൂന്നും വയസ്സുള്ള കുട്ടികളെ തീകൊളുത്തിയശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കുട്ടികൾ മരിച്ചു

  ഏഴും മൂന്നും വയസ്സുള്ള കുട്ടികളെ തീകൊളുത്തിയശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കുട്ടികൾ മരിച്ചു

  ഒന്നര മാസം മുമ്പാണ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് മരിച്ചത്. ഹൃദയാഘാതംമൂലമായിരുന്നു മരണം. ഇതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്നാണ് സമീപവാസികള്‍ പറയുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   കൊച്ചി: കുട്ടികളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടീലാണ് ദാരുണമായ സംഭവം. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ അഞ്ജു (29) ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ഏഴ് വയസുള്ള ആതിര, മൂന്ന് വയസ്സുള്ള അനൂഷ് എന്നിവരാണ് മരിച്ചത്.  അഞ്ജുവിന്റെ നില ഗുരുതരമാണ്.

   മണ്ണെണ്ണ ഒഴിച്ചാണ് അഞ്ജു മക്കളെ തീ കൊളുത്തി കൊന്നത്. സമീപവാസികളെത്തി മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മക്കള്‍ രണ്ടു പേരും മരിച്ചിരുന്നു. അഞ്ജുവിന്റെ നില ഗുരുതരമായ സാഹചര്യത്തില്‍ തുടര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍ എഫ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

   ഒന്നര മാസം മുമ്പാണ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് മരിച്ചത്. ഹൃദയാഘാതംമൂലമായിരുന്നു മരണം. ഇതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്നാണ് സമീപവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   മലപ്പുറത്ത് മദ്യലഹരിയിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ യുവാവിനെ പിടികൂടി

   മലപ്പുറം പുത്തനത്താണിയിൽ വെച്ച് രാത്രിയിൽ കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ പ്രതിയെ കല്ലിങ്ങൽ അങ്ങാടിയിൽ നിന്നും കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി മണ്ണാറത്തൊടി വീട്ടിൽ സൈതാലിക്കുട്ടിയുടെ മകൻ റാഫി(30) ആണ് സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം പിടിയിൽ ആയത്. ഇയാളുടെ ഏറിൽ ബസിൻ്റെ പുറകിലെ ചില്ല് തകരുകയും കണ്ടക്ടർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

   2021 ജൂലൈ 2 ന് രാത്രി ആണ് സംഭവം നടന്നത്. പുത്തനത്താണിയിൽ നിന്നും വളാഞ്ചേരിയിലേക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാൻ ശ്രമിച്ച ഇയാളെ കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ടിരുന്നു . മദ്യ ലഹരിയിൽ ഇയാൾ കണ്ടക്ടറോട് മോശമായി പെരുമാറുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ബസിൽ നിന്ന് ഇറക്കി വിട്ടതിനു പിന്നാലെ ഇയാൾ കല്ലെടുത്ത് എറിയുകയായിരുന്നു. സിസിടിവി ദൃശ്യത്തിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

   സംഭവത്തിന് ശേഷം റാഫി മുങ്ങി നടക്കുകയായിരുന്നു.ഇയാളെ കണ്ടെത്താൻ വേണ്ടി പോലീസ് സമീപ പ്രദേശങ്ങളിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു . റാഫിയെ കൽപകഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ പ്രദീപ് കുമാറാണ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് റാഫിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. പി ഡി പി പി വകുപ്പും പ്രതിക്ക് എതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
   Published by:Rajesh V
   First published: