HOME » NEWS » Kerala » MOTHER WAS KILLED IN A CAR ACCIDENT WHILE CROSSING THE ROAD TO REACH HER SON IN VARKALA

മകന്റെ അടുത്തെത്താനായി റോഡ് മുറിച്ചുകടക്കവേ അമ്മ കാറിടിച്ച് മരിച്ചു

മകനോടൊപ്പം താമസിക്കുന്ന ശാന്തമ്മ, എന്നും രാവിലെ സ്വന്തം വീട്ടിലേക്കു പോവുകയും വൈകിട്ട് മകൻ വന്ന് കൂട്ടിക്കൊണ്ടുപോവുകയുമാണ് പതിവ്. ചൊവ്വാഴ്ചയും പതിവുപോലെ വിളിക്കാനെത്തിയ മകന്റെ അടുത്തെത്താൻ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.

News18 Malayalam | news18-malayalam
Updated: May 27, 2021, 9:45 AM IST
മകന്റെ അടുത്തെത്താനായി റോഡ് മുറിച്ചുകടക്കവേ അമ്മ കാറിടിച്ച് മരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: മകന്റെ അടുത്തെത്താൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമ്മ കാറിടിച്ചു മരിച്ചു. വർക്കല അയിരൂർ പാലത്തിന് സമീപം കലാനിവാസിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (76)യാണ് മരിച്ചത്. അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ അയിരൂരിൽനിന്ന് പൊലീസ് പിടികൂടി. കാറോടിച്ചിരുന്ന അയിരൂർ തേവണംപണയിൽ വീട്ടിൽ റെനിമോനെ അറസ്റ്റുചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം.

Also Read- ബാലൻപിള്ള ഓർമയായി; ശേഷിക്കുന്നത് അഞ്ച് ഏക്കർ സ്ഥലത്തെ 'ബാലൻപിള്ള സിറ്റി'

മകനോടൊപ്പം താമസിക്കുന്ന ശാന്തമ്മ, എന്നും രാവിലെ സ്വന്തം വീട്ടിലേക്കു പോവുകയും വൈകിട്ട് മകൻ വന്ന് കൂട്ടിക്കൊണ്ടുപോവുകയുമാണ് പതിവ്. ചൊവ്വാഴ്ചയും പതിവുപോലെ വിളിക്കാനെത്തിയ മകന്റെ അടുത്തെത്താൻ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ഊന്നിൻമൂട് ഭാഗത്തുനിന്ന് അയിരൂരിലേക്ക് പോയ കാർ, ശാന്തമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Also Read- പൊലീസ് വീഴ്ച? ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണക്കേസ് പ്രതി മുങ്ങി

ഇടിച്ചശേഷം 40 മീറ്ററോളം ശാന്തമ്മയെ വലിച്ചുകൊണ്ട് കാർ മുന്നോട്ടുനീങ്ങി. റോഡരികിൽ വീണ ശാന്തമ്മയെ ഉപേക്ഷിച്ച് കാർ നിർത്താതെപോവുകയായിരുന്നു. വിവരമറിഞ്ഞ് അയിരൂർ ജംഗ്ഷനിൽ വച്ച് പൊലീസ് കാർ തടഞ്ഞ് റെനിമോനെ പിടികൂടുകയായിരുന്നു. കാറിൽ റെനിമോനും സുഹൃത്ത് അരുണുമാണ് ഉണ്ടായിരുന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ ഉടൻ വർക്കലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- അനാവശ്യമായി പുറത്തിറങ്ങുന്നവരെ കോവിഡ് ടെസ്റ്റിനയച്ച് പൊലീസ്; മലപ്പുറത്തെ നിയന്ത്രണങ്ങൾ

കാർ ഡ്രൈവർക്കെതിരേ കുറ്റകരമായ നരഹത്യക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു. മക്കൾ: ശശികല, സുജാത, പരേതനായ മണികണ്ഠൻ, അനിൽകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ സുഭാഷ്, ബീന.

‌‌കൊയിലാണ്ടിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവങ്ങൂര്‍ റാഷിദ കോട്ടേജില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുള്‍ മനാഫ് (47) ആണ് മരിച്ചത്. ലോറിയിടിച്ച് ബുള്ളറ്റില്‍ നിന്ന് തെറിച്ച് വീണ മനാഫിന്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു. ഹെല്‍മെറ്റ് പൊട്ടിച്ചിതറി. ഇരുവാഹനങ്ങളും കോഴിക്കോട് ഭാഗത്തക്ക് പോവുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ലോറി കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
Published by: Rajesh V
First published: May 27, 2021, 9:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories