കോഴിക്കോട്: നാദാപുരം പേരോട് ഇരട്ടക്കുട്ടികളെ (Twins) കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ അമ്മ (Mother) ആത്മഹത്യ (Suicide) ചെയ്ത നിലയില്‍. കുട്ടികളുടെ മാതാവായ സുബീന മുംതാസിനെയാണ് വാണിമേല്‍ നരിപ്പറ്റയിലെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 25 നായിരുന്നു സുബീന കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കാന്‍ പോകുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് അറിയിച്ച ശേഷമാണ് സുബീന അന്ന് കിണറ്റില്‍ ചാടിയത്.
ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മക്കളെ കൊലപ്പെടുത്തിയ ഇവര്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Also read:
Suicide | ഓട്ടോഡ്രൈവര്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു
സ്വപ്നഗൃഹത്തില്‍ ഒരുദിനം പോലും താമസിക്കാനായില്ല; അപകടത്തില്‍ മരിച്ച അച്ഛനും മകനും യാത്രാമൊഴി നല്കി നാട്
കോതമംഗലം: വാഹനാപകടത്തില്‍(Accident) മരിച്ച പിതാവിനും മകനും കണ്ണീരോടെ വിട നല്കി നാട്. ഒരുദിനംപോലും താമസിക്കാത്ത സ്വപ്നഗൃഹത്തില്‍ ഇരുവരുടെയും ചലനമറ്റ ശരീരങ്ങള്‍ അവസാനമായെത്തിയപ്പോള്‍ നാടാകെ കണ്ണീരിലായി. നിര്‍മ്മാണം അവസാനഘട്ടത്തിലിരുന്ന വീട്ടിലേക്കാണ് അപകടത്തില്‍ പൊലിഞ്ഞ അച്ഛന്റെയും മകന്റെയും മൃതദേഹമെത്തിയത്.
ദേശീയപാതയില്‍ അയ്യങ്കാവില്‍ ബുധനാഴ്ച പുലര്ച്ചയക്കായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍(Car) മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അരൂക്കുറ്റി പഞ്ചായത്ത് 7-ാംവാര്‍ഡ് കുറുവഞ്ചംകാട്ട് അബൂബക്കര്‍ (70), മകന് ഷെഫീക്ക്( 32) എന്നിവരാണ് മരിച്ചത്. ഇരുവരയെും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുടുംബത്തോടൊപ്പം മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.
കാര്‍ ഡ്രൈവര്‍ മേക്കാച്ചിലില് സിദ്ദിഖ്, മരിച്ച അബുവിന്റെ ഭാര്യ സീനത്ത് (62), ഷഫീഖിന്റെ ഭാര്യ സൂഫില(28), അനീസ(36), മുഹമ്മദ് സ്വാന്(14), സുല്‍ഫിക്കര്‍(20), അഷ്കര്‍ എന്നിവരെ പരിക്കുകളോടെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുമാസം മുന്‍പായിരുന്നു ഷെഫീക്കിന്റെ വിവാഹം.
വര്‍ഷങ്ങളുടെ പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തിയ കെ.പി. അബു ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് അധികം പുറത്തിറങ്ങാറില്ലായിരുന്നു. മുന്‍പുണ്ടായിരുന്ന വീട് വിറ്റശേഷം വാടകയ്ക്ക് താമസിച്ച വരികയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.