HOME /NEWS /Kerala / ഏറ്റുമാനൂരിൽ കാർ ഇടിച്ചു തെറിപ്പിച്ചു; അമ്മയും രണ്ടു മക്കളും മരിച്ചു

ഏറ്റുമാനൂരിൽ കാർ ഇടിച്ചു തെറിപ്പിച്ചു; അമ്മയും രണ്ടു മക്കളും മരിച്ചു

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ഇവരെ നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കോട്ടയം: ഏറ്റുമാനൂരിൽ വാഹനമിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. ചികിത്സയിലായിരുന്ന പേരൂർ സ്വദേശി ലെജിയാണ് മരിച്ചത്. മക്കളായ നൈനു(16), അന്നു(19) എന്നിവർ അപകട സമയത്ത് തന്നെ മരിച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ഇവരെ നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

    ഏറ്റുമാനൂർ മണർകാട് ബൈപ്പാസിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രദർശനം കഴിഞ്ഞ് റോഡരികിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ലെജിയും മക്കളും. അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുവിന്‍റെ നീനുവിന്‍റെയും ജീവൻ രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ലെജി പിന്നീട് അത്യാഹിതവിഭാഗത്തിൽ വെച്ച് മരിച്ചു. കാർ ഓടിച്ചിരുന്നയാൾക്കും ഗുരുതരമായി പരിക്കേറ്റു.

    മലപ്പുറത്ത് വെടിക്കെട്ട് അപകടം: പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    മറ്റൊരു വാഹനത്തിലിടിച്ചാണ് കാർ നിയന്ത്രണം വിട്ടതെന്ന് ഡ്രൈവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ പ്രദേശത്ത് മറ്റൊരു വാഹനവുമില്ലെന്ന് നാട്ടുകാർ പറയുന്നു.

    പൊലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ലെജിയുടെയും മക്കളുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

    First published:

    Tags: Ettumanoor accident, Kottayam accident, Road accident, ഏറ്റുമാനൂർ അപകടം, കോട്ടയം അപകടം