HOME » NEWS » Kerala » MOTOR BIKE ACCIDENT CLAIMS THE LIFE OF NEWLY WEDS ON THE 10TH DAY OF WEDDING IN MALAPPURAM

വിവാഹം കഴിഞ്ഞ് പത്ത് ദിവസം മാത്രം; ബുള്ളറ്റ് മറിഞ്ഞ് ടാങ്കർ ലോറിയുടെ അടിയിലേക്ക് വീണ് നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

News18 Malayalam | news18-malayalam
Updated: November 14, 2020, 3:10 PM IST
വിവാഹം കഴിഞ്ഞ് പത്ത് ദിവസം മാത്രം; ബുള്ളറ്റ് മറിഞ്ഞ് ടാങ്കർ ലോറിയുടെ അടിയിലേക്ക് വീണ് നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം
കെ.ടി. സലാഹുദ്ദീൻ, ജുമാന
  • Share this:
മലപ്പുറം: മലപ്പുറം ചേലേമ്പ്ര ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ നവദമ്പതിമാർക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടിൽ കെ ടി സലാഹുദ്ദീന്‍ (25,) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. പത്ത് ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം.

Also Read- മഹാരാഷ്ട്രയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞു; അഞ്ച് മലയാളികൾ മരിച്ചു

നവദമ്പതികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. വീഴ്ചയെ തുടർന്ന് ദമ്പതിമാര്‍ എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിറങ്ങി. സലാഹുദ്ദീൻ സംഭവസ്ഥലത്തുവെച്ചും ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

Also Read-  സമവായമായില്ല; മലപ്പുറം പൊൻമുണ്ടത്ത് ഇത്തവണയും കോൺഗ്രസും ലീഗും പരസ്പരം മത്സരിക്കും

ശനിയാഴ്ച ഫറോക്ക് പേട്ടയിലുള്ള ജുമാനയുടെ പിതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Published by: Rajesh V
First published: November 14, 2020, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories