• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആഡംബരക്കാറിന് 'ജസ്റ്റ് മാരീഡ്' നമ്പര്‍; വിവാഹയാത്രയില്‍ പിഴയിട്ട് പോലീസ്

ആഡംബരക്കാറിന് 'ജസ്റ്റ് മാരീഡ്' നമ്പര്‍; വിവാഹയാത്രയില്‍ പിഴയിട്ട് പോലീസ്

വെന്നിയൂര്‍ ദേശീയപാതയ്ക്ക് സമീപത്തു വെച്ചാണ് പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടപടിയെടുത്തത്.

  • Share this:
വിവാഹത്തോടനുബന്ധിച്ച യാത്രയില്‍ നമ്പര്‍ മാറ്റി 'ജസ്റ്റ് മാരീഡ്' എന്ന് പതിച്ച ആഡംബരക്കാറിന്റെ ഉടമസ്ഥര്‍ക്ക് മൂവായിരം രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. വെന്നിയൂര്‍ ദേശീയപാതയ്ക്ക് സമീപത്തു വെച്ചാണ് പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടപടിയെടുത്തത്.

രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചതിനു ശേഷം മാത്രമേ പുതിയ വാനങ്ങളടക്കം നിരത്തിലിറക്കാന്‍ പാടുള്ളു എന്നതാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പുതിയ നിര്‍ദേശം. ഇതിനിടെ നമ്പര്‍ പ്ലേറ്റ് മാറ്റി വെച്ച് കൃത്രിമം കാണിച്ചതിനെതിരെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.

ജില്ലയിലെ വിവാഹങ്ങളടക്കമുള്ള യാത്രക്കായി വാടകയ്ക്ക് എടുക്കുന്ന കാറുകളിലും ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് മാറ്റി വയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എം.വി.ഐ. കെ നിസാര്‍, എ.എം.വി. ഐ.ടി പ്രബിന്‍, സൂജ മാട്ടട എന്നിവരാണ് പരിശോധനയ്ക്കിടെ കാര്‍ പിടി കൂടിയത്.

ഒരു തവണ നിയമലംഘനം നടത്തിയ വാഹനത്തില്‍ വീണ്ടും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന നടപടികള്‍ എടുക്കുമെന്നും സേഫ് കേരള കണ്‍ട്രോള്‍ റൂം എം.വി.ഐ പി.കെ.മുഹമ്മദ് ഷഫീക്ക് പറഞ്ഞു.

കലിപൂണ്ട കാട്ടാനയിൽ നിന്നു അഞ്ചംഗ കുടുംബത്തെ രക്ഷിച്ച് ടോമി യാത്രയായി; സ്വന്തം ജീവൻ ബലി കൊടുത്ത വളർത്തുനായ

വളർത്തുനായ ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് ഉടമയെയും കുടുംബത്തെയും. മറയൂർ കാന്തല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ സോമന്റെ വീട് ആക്രമിക്കാനെത്തിയ കൊമ്പനെ വളർത്തുനായ പ്രതിരോധിച്ചത്. ആനയുടെ ചിന്നംവിളി കേട്ട് വീട്ടിനുള്ളിൽ പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു സോമനും കുുടുംബവും. ടോമിയെ കൊമ്പിൽ കൊരുത്ത് തൂക്കിയെടുത്തെങ്കിലും ആനയുടെ കണ്ണിൽ വളർത്തുനായ മാന്തിയതോടെ ഒറ്റയാൻ പിൻവാങ്ങുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.

ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന ആന, കൃഷി സ്ഥലങ്ങളിൽ നാശം വരുത്തുന്നത് പതിവായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ആന ഇറങ്ങിയത്. ചിന്നംവിളിച്ചു പാഞ്ഞെത്തിയ ആന കണ്ണിൽ കണ്ടതെല്ലാം ചവിട്ടി മെതിച്ചു. അതിനു ശേഷമാണ് സോമന്‍റെ പറമ്പിലേക്ക് കയറിയത്. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കള്‍ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു.

കാൽ കമ്പിവേലിയിൽ കുരുങ്ങിയതിന്‍റെ കലിയിൽ പാഞ്ഞെത്തിയ ആന, വീടിന്‍റെ മുൻവശത്തെ തൂണ് തകർക്കാനാണ് ആദ്യം ശ്രമിച്ചത്. ഈ സമയത്താണ് ടോമി തുടൽ പൊട്ടിച്ച് ഓടിയെത്തി, ആനയുടെ കാലിൽ കടിച്ചത്. ഇതോടെ ആന ടോമിക്കു നേരെ തിരിയുകയായിരുന്നു. ഉച്ചത്തിൽ കുരച്ചുകൊണ്ട് ആനയെ ഭയപ്പെടുത്താൻ ടോമി ശ്രമിച്ചെങ്കിലും ആന പാഞ്ഞടുത്തു. ടോമിയെ കുമ്പിൽ കോർത്ത് ആന തൂക്കിയെടുത്തു. ആനക്കൊപ്പം വയറിൽ തുലഞ്ഞുകയറിയതോടെ പ്രാണവേദന സഹിക്കാനാകാതെ ടോമി, ആനയുടെ കണ്ണിൽ ശക്തമായി മാന്തുകയായിരുന്നു. ഇതോടെ ടോമിയെ വലിച്ചെറിഞ്ഞ ശേഷം ആന പിൻവാങ്ങുകയായിരുന്നു.

ആന പോയതോടെ, വീട്ടുകാർ പുറത്തിറങ്ങി, ടോമിക്ക് ശുശ്രൂഷ നൽകി. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.
Published by:Karthika M
First published: