തിരുവനന്തപുരം: ഹെൽമറ്റ് വെക്കാതെ പിക്കപ്പ് വാൻ ഓടിച്ചതിന് ഡ്രൈവറിന് പിഴയൊടുക്കാൻ നോട്ടീസയച്ച് മോട്ടോർ വാഹന വകുപ്പ്. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീന് കിട്ടി മോട്ടോര്‍ വാഹനവകുപ്പിന്‍റെ വിചിത്ര നോട്ടീസ്. ഹെൽമറ്റില്ലാതെ ഓടിക്കുന്ന ബൈക്കിന്‍റെ ചിത്രം സഹിതമാണ് പിക്കപ്പ് വാൻ രജിസ്ട്രേഷൻ നമ്പറിൽ ചെല്ലാൻ നോട്ടീസ് അയച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ബഷീറിന്‍റെ മൊബൈലിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ആറ്റിങ്ങൽ ഓഫീസിൽ നിന്ന് സന്ദേശമെത്തിയത്. 500 രൂപ പിഴ ഒടുക്കണമെന്നായിരുന്നു നിര്‍ദേശം. ലിങ്ക് തുറന്ന് വാഹന നമ്പര്‍ പരിശോധിച്ചപ്പോഴാണ് KL02BD5318 വാഹന ഗുഡ്സ് ക്യാരിയറാണെന്ന് മനസ്സിലായത്.
Also Read- പ്രസവം എടുത്തതിൽ വീഴ്ച; നവജാത ശിശുവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി
ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപാ പിഴ ഒടുക്കണമെന്നും നോട്ടീസിൽ പറയുന്നു. കൊല്ലം മൈലക്കാട് കണ്ണനല്ലൂരിൽവച്ച് എംവിഡി ക്യാമറക്കണ്ണിൽപ്പെട്ട ബൈക്കിന്‍റെ ചിത്രത്തിലാകട്ടേ രജിസ്റ്റര്‍ നമ്പറും വ്യക്തമല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fine, Mvd kerala, Thiruvananthapuram