വാഹനപരിശോധന: ഒറ്റരാത്രി കണ്ടെത്തിയത് 4580 നിയമലംഘനങ്ങള്‍; പിഴയായി കിട്ടിയത് 38 ലക്ഷം രൂപ

എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം നിയമലംഘനം കണ്ടെത്തിയത് -773. മലപ്പുറത്ത് 618 കേസുകള്‍ എടുത്തു. ആലപ്പുഴയിലാണ് കേസുകള്‍ കുറവ്.

news18
Updated: July 7, 2019, 6:38 PM IST
വാഹനപരിശോധന: ഒറ്റരാത്രി കണ്ടെത്തിയത് 4580 നിയമലംഘനങ്ങള്‍; പിഴയായി കിട്ടിയത് 38 ലക്ഷം രൂപ
News18 Malayalam
  • News18
  • Last Updated: July 7, 2019, 6:38 PM IST
  • Share this:
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ വാഹന പരിശോധനയില്‍ കണ്ടെത്തിയത് 4580 നിയമലംഘനങ്ങള്‍. പിഴയായി സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 38 ലക്ഷം രൂപയും. ശനിയാഴ്ച രാത്രി എട്ട് മുതല്‍ ഞായറാഴ്ച പുലര്‍ച്ച അഞ്ച് വരെയായിരുന്നു പരിശോധന. രാത്രിയിലെ വാഹനാപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായ സാഹചര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ സുദേഷ് കുമാറാണ് പരിശോധനക്ക് നിര്‍ദേശം നല്‍കിയത്.

എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം നിയമലംഘനം കണ്ടെത്തിയത് -773. മലപ്പുറത്ത് 618 കേസുകള്‍ എടുത്തു. ആലപ്പുഴയിലാണ് കേസുകള്‍ കുറവ്. ഇവിടെ 93 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. എല്ലാ മാസവും സംസ്ഥാനവ്യാപകമായി ഇത്തരത്തില്‍ മിന്നല്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Also Read ഗായികയും നർത്തകിയുമായ സപ്ന ചൗധരി മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ബിജെപിയിൽ

First published: July 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading