• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദീർഘദൂര സ്വകാര്യ ബസ് സർവീസുകൾക്ക് പിന്നാലെ സമാന്തര ബസ് സർവീസുകൾക്കെതിരെയും നടപടിയുമായി സർക്കാർ

തിരുവനന്തപുരത്ത് അനധികൃതമായി സമാന്തര സർവീസ് നടത്തിയ നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

news18
Updated: May 4, 2019, 7:44 AM IST
ദീർഘദൂര സ്വകാര്യ ബസ് സർവീസുകൾക്ക് പിന്നാലെ സമാന്തര ബസ് സർവീസുകൾക്കെതിരെയും നടപടിയുമായി സർക്കാർ
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: May 4, 2019, 7:44 AM IST IST
  • Share this:
തിരുവനന്തപുരം: ദീർഘദൂര സ്വകാര്യ സർവീസുകൾക്ക് പിന്നാലെ സമാന്തര ബസ് സർവീസുകൾക്കെതിരെയും നടപടിയുമായി ഗതാഗതവകുപ്പ്. പകൽ സമയത്തും സമാന്തര സർവീസുകൾക്കെതിരെ റെയ്ഡുകൾ ശക്തമാക്കി. തിരുവനന്തപുരത്ത് അനധികൃതമായി സമാന്തര സർവീസ് നടത്തിയ നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

ദീർഘദൂര സ്വകാര്യ ബസ് സർവീസുകൾക്കെതിരായ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന് പിന്നാലെ സമാന്തരസർവീസുകൾ അവസാനിപ്പിക്കാനാണ് ഗതാഗതവകുപ്പിന്റെ നീക്കം. കെഎസ്ആർടിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സമാന്തര സർവീസുകൾക്കെതിരെയുള്ള നടപടി. കഴക്കൂട്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ കല്ലടയുൾപ്പടെ 2 ബസുകളെയും 4 സമാന്തര സർവീസുകളെയും പിടികൂടി. വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

ടെക്നോപാർക്കിലെ ജീവനക്കാർക്ക് വേണ്ടി വെളളിയാഴ്ച ദിവസം വൈകിട്ട് 5 മണിക്കും തിങ്കളാഴ്ച തിരികെ എത്തുന്ന രീതിയിലും പ്രത്യേക ബസ് നിയമവിരുദ്ധമായി ഓടിച്ചിരുന്നു. എന്നാൽ ടെക്നോപാർക്കിന് സമീപം റെയ്ഡ് നടത്തുന്നത് അറിഞ്ഞ് ഈ ബസുകൾ ഓടിച്ചില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും സർവിസ് നടത്തിവന്ന കട്ടപ്പന, മൂന്നാർ, അമൃത മെഡിക്കൽ കോളജ്, നെടുങ്കണ്ടം തുടങ്ങിയ സർവീസുകളെല്ലാം പരിശോധനയെ തുടർന്ന് സ്വകാര്യ ബസുകൾ നിർത്തിവച്ചിട്ടുണ്ട്. ഈ റൂട്ടുകളിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

Loading...

First published: May 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...