• HOME
 • »
 • NEWS
 • »
 • kerala
 • »
 • Joju George | നടന്‍ ജോജു ജോര്‍ജിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുളള നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Joju George | നടന്‍ ജോജു ജോര്‍ജിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുളള നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ആര്‍.ടി.ഒ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്.

 • Share this:
  വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ നടന്‍ ജോജു ജോര്‍ജിന്റെ (Joju George) ഡ്രൈവിങ് ലൈസന്‍സ് (Driving License) റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ ആരംഭിച്ചു. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരിക്കുന്നതിനാലാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നതെന്ന് ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

  വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ആര്‍.ടി.ഒ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് നല്‍കിയ പരാതിലാണ് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചത്.

  ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ആയിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആര്‍.ടി.ഒ ഓഫീസില്‍ എത്തുമെന്ന് ഫോണില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഹാജരാകാത്തതിനെതുടര്‍ന്നാണ് എം.വി.ഡി നടപടികളിലേക്ക് കടക്കുന്നത്. ലൈസൻസ് റദ്ദാക്കുന്നതിനു മുൻപ് കേസിലുൾപ്പെട്ടയാൾക്ക് പറയാനുള്ളത് കേൾക്കണമെന്നാണ് നിയമം .പരിപാടി സംഘടിപ്പിച്ച നടൻ ബിനു പപ്പുവിനും നോട്ടീസ് നൽകിയിരുന്നു. ഇവരും എത്താത്തതിനെ തുടർന്നാണ് തുടർ നടപടികളിലേക്ക് കടക്കാൻ ആർടിഒ തീരുമാനിച്ചത്.

   Also Read- 'തീവ്രവാദ സംഘടനകൾക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് രഹസ്യവിവരങ്ങൾ ചോർത്തി': അന്വേഷണത്തിന് എസ് പിയുടെ ഉത്തരവ്

  'കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സ് ഉള്‍പ്പെടെ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാനാണ് ജോജുവിനോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാക്കിയില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ എടുക്കുന്നതാണ്.

  ഇത്തരത്തില്‍ പരിപാടി സംഘടിപ്പക്കുന്നവരും വസ്തു വിട്ടുകൊടുക്കുന്നവരും സെക്ഷന്‍ 189 പ്രകാരമുള്ള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങിക്കേണ്ടതാണ്. എന്നാല്‍ മുന്‍കൂര്‍ അനുവാദം വാങ്ങിക്കാതെ ഇത് സംഘടിപ്പിച്ചു എന്നുള്ളത് മോട്ടോര്‍ വാഹന വകുപ്പ് പ്രകാരം കുറ്റകരമാണ്,' ആര്‍.ടി.ഒ പറഞ്ഞു.

  Also Read- മൂന്നാറിൽ കാർ ആയിരം അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം

  ഇടുക്കി ജില്ലയിൽ ഓഫ് റോ‍ഡ് മത്സരത്തിനിടെ തുടർച്ചായി അപകടങ്ങളുണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ജില്ലയിൽ ഓഫ് റോഡ് റേസ് നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

  വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ശനിയാഴ്ചയാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്. എന്നാല്‍, കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റേസ് സംഘടിപ്പിച്ചതെന്നതാണ് പരാതി. റേസ് പ്ലാന്റേഷന്‍ ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെ.എസ്.യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു
  Published by:Arun krishna
  First published: