• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബാലഭാസ്‌കറിന്റെ മരണം: അപകടത്തിന് കാരണം വാഹനത്തിന്റെ അമിതവേഗതയെന്ന് ശാസ്ത്രീയ നിഗമനം

അപകട സമയം മണിക്കൂറില്‍ നൂറിനും നൂറ്റി ഇരുപത് കിലോമീറ്ററിനുമിടയിലായിരുന്നു കാറിന്റെ വേഗത

news18
Updated: July 2, 2019, 9:55 PM IST
ബാലഭാസ്‌കറിന്റെ മരണം: അപകടത്തിന് കാരണം വാഹനത്തിന്റെ അമിതവേഗതയെന്ന് ശാസ്ത്രീയ നിഗമനം
ബാലഭാസ്ക്കർ
news18
Updated: July 2, 2019, 9:55 PM IST
തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം വാഹനത്തിന്റെ അമിതവേഗതയെന്ന് ശാസ്ത്രീയ നിഗമനം. അപകട സമയം മണിക്കൂറില്‍ നൂറിനും നൂറ്റി ഇരുപത് കിലോമീറ്ററിനുമിടയിലായിരുന്നു കാറിന്റെ വേഗത. മോട്ടോര്‍ വാഹന വകുപ്പും കാര്‍ കമ്പനിയും നല്‍കിയ സംയുക്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അപകടം എങ്ങനെ സംഭവിച്ചുവെന്ന് അറിയാനാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശ പ്രകാരം മോട്ടോര്‍ വാഹന വകുപ്പും കാര്‍ കമ്പനിയും സംയുക്തമായി പരിശോധന നടത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തില്‍ അപകടത്തിന് കാരണം അമിതവേഗതയാണെന്ന ഇടക്കാല റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് നല്‍കി. അപകടത്തെതുടര്‍ന്ന് കാറിന്റെ സ്പീഡോമീറ്റര്‍ നിലയ്ക്കുമ്പോള്‍ നൂറു കിലോമീറ്ററാണ് വേഗത.

Also Read: കണ്ണൂര്‍ ഹജ്ജ് ടെര്‍മിനല്‍; അടുത്ത വര്‍ഷത്തോടെ പരിഗണിക്കും; കേന്ദ്ര വ്യോമയാന സഹമന്ത്രി

അപകടത്തിന് തൊട്ടു മുന്‍പ് കാറിന്റെ വേഗത മണിക്കൂറില്‍ നൂറിനും നൂറ്റി ഇരുപതിനുമിടയിലായിരുന്നു. അപകടസമയം വച്ചു നോക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഒരു നിമിഷം ശ്രദ്ധതിരിഞ്ഞാല്‍ പോലും റോഡിന്റെ സ്വഭാവം അനുസരിച്ച് അപകടം സംഭവിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാലക്കുടിയില്‍ നിന്ന് അപകടം നടന്ന പള്ളിപ്പുറം വരെയുള്ള 230 കിലോമീറ്റര്‍ ദൂരം രണ്ടേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് താണ്ടിയത്, യാത്രയിലുടനീളം അമിതവേഗതയിലായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നുണ്ട്. വാഹനമോടിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ഫോറന്‍സിക് പരിശോധനാ ഫലം കൂടി ലഭിച്ചശേഷം ക്രൈം ബ്രാഞ്ച് അന്തിമ നിഗമനത്തിലെത്തും.

First published: July 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...