• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാഹന പരിശോധനയിൽ ആദ്യദിനം കുടുങ്ങിയത് 2735 പേർ; പിഴയായി ലഭിച്ചത് ലക്ഷങ്ങൾ

സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിനും ഹെൽമറ്റ് ധരിക്കാത്തതിനുമാണ് ആദ്യ ദിനം കേസെടുത്തിരിക്കുന്നത്.

news18
Updated: August 6, 2019, 9:03 AM IST
വാഹന പരിശോധനയിൽ ആദ്യദിനം കുടുങ്ങിയത് 2735 പേർ; പിഴയായി ലഭിച്ചത് ലക്ഷങ്ങൾ
vehicle inspection
  • News18
  • Last Updated: August 6, 2019, 9:03 AM IST IST
  • Share this:
തിരുവനന്തപുരം : റോഡ് സുരക്ഷാ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായി സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ആദ്യ ദിവസം തന്നെ 2735 പേർക്കെതിരെ കേസെടുത്തു. 2.73 ലക്ഷം രൂപ ആദ്യ ദിവസം പിഴയായി ലഭിക്കുകയും ചെയ്തു.

സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിനും ഹെൽമറ്റ് ധരിക്കാത്തതിനുമാണ് ആദ്യ ദിനം കേസെടുത്തിരിക്കുന്നത്.
സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്ത 1090 കേസുകളാണു പിടിച്ചത്. കോട്ടയം (182), കൊല്ലം (143), എറണാകുളം (119) ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ.

also read: കളമശേരിയിലും ഏലൂരും ചുഴലിക്കാറ്റ്; നിരവധി വീടുകൾക്ക് നാശനഷ്ടം

ഹെൽമറ്റ് ധരിക്കാത്ത 1645 കേസുകളാണു പിടിച്ചത്. കൊല്ലം (291), തിരുവനന്തപുരം (228), മലപ്പുറം (226) ജില്ലകളിലാണു കൂടുതൽ കേസുകൾ. പൊലീസും മറ്റു വകുപ്പുകളും നടത്തിയ പരിശോധനയുടെ കണക്കുകൾ ലഭ്യമായിട്ടില്ല.

ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ കവടിയാർ ഭാഗത്തു വാഹനപരിശോധന നടത്തി. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണു പരിശോധന.

Loading...

നാളെ വരെ സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് പരിശോധന ഉണ്ടാകും. ഈ മാസം 31 വരെ പരിശോധന നടക്കും. വിവിധ വിഭാഗങ്ങൾ തിരിച്ചാണ് പരിശോധന നടത്തുന്നത്.

8 മുതൽ 10 വരെ അനധികൃത പാർക്കിങ്, 11 മുതൽ 13 വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂൾ മേഖലയിൽ), 14 മുതൽ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ൻ ട്രാഫിക്കും, 17 മുതൽ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, 20 മുതൽ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്നൽ ജംപിങ്ങും 24 മുതൽ 27 വരെ സ്പീഡ് ഗവേണറും ഓവർലോഡും, 28 മുതൽ 31 വരെ കൂളിങ് ഫിലിം, കോൺട്രാക്ട് ക്യാരിജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങൾ തിരിച്ച് പരിശോധന ന‌ടത്തും.
First published: August 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...