ശബരിമല തീർത്ഥാടകർക്ക് സുരക്ഷിത യാത്രയൊരുക്കി പാലക്കാട് മോട്ടോർവാഹന വകുപ്പ് തുടങ്ങിയ സേഫ് കോറിഡോർ പദ്ധതിയാണ് അയ്യപ്പഭക്തർക്ക് എല്ലാ സഹായവുമായി രംഗത്തുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അയപ്പഭക്തർക്ക് സുരക്ഷിത യാത്ര ഉറപ്പു വരുത്താനാണ് 24 മണിക്കൂർ കൺട്രോൾ റൂം തുറന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
Also Read- ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമെന്ന് ഹൈക്കോടതിഹെൽപ് ലൈൻ നമ്പർ മറക്കണ്ട 949661 3109... പാലക്കാട് വഴി ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തർ ഈ നമ്പർ ഓർത്തുവെക്കണം. എന്തു സഹായത്തിനും ഈ നമ്പറിൽ വിളിക്കാം. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള ഹെൽപ് ലൈൻ നമ്പർ ആണിത്.
ടയർ പഞ്ചറായാലും പേടിയ്ക്കണ്ട...പാലക്കാട് ജില്ലയിലെത്തുന്ന ശബരിമല തീർത്ഥാടകരുടെ വണ്ടി കേടാവുകയോ അപകടത്തിൽ പെടുകയയോ ചെയ്താൽ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥർ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. ടയർ പഞ്ചർ ആയാൽ പഞ്ചർ ഒട്ടിക്കാനുള്ള സഹായം വരെ ഉറപ്പാക്കി നൽകുമെന്ന് ആർടിഒ എൻഫോഴ്സ്മെൻറ് ഓഫീസർ പി ശിവകുമാർ പറഞ്ഞു.
ആംബുലൻസ്, റിക്കവറി വാഹനങ്ങൾ, വർക് ഷോപ്പ് സൗകര്യങ്ങൾ, ആവശ്യമെങ്കിൽ പകരം വാഹനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം തീർത്ഥാടകർക്കായി ഒരുക്കും. ഇതിനായി 24 മണിക്കൂർ കൺട്രോൾ റൂം പാലക്കാട് ചന്ദ്ര നഗറിൽ തുടങ്ങി. മുഴുവൻ സമയ പട്രോളിംഗും ഉണ്ടാവും. മകരവിളക്ക് കഴിയുന്നത് വരെ ഈ സഹായം ലഭ്യമാക്കും. റോട്ടറി ക്ലബുമായി സഹകരിച്ചാണ് മോട്ടോർ വാഹനവകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.