Covid 19 | ചെക്ക് പോസ്റ്റുകളിൽ നിയന്ത്രണം ശക്തമാക്കി മോട്ടോർവാഹന വകുപ്പ്

അതിർത്തികളിലാണ് പ്രധാന നിയന്ത്രണങ്ങൾ. എല്ലാ വാഹനങ്ങളും കോവിഡ് മാർഗ്ഗനിർദേശങ്ങൾ പാലിക്കണം

News18 Malayalam | news18-malayalam
Updated: July 18, 2020, 12:24 PM IST
Covid 19 | ചെക്ക് പോസ്റ്റുകളിൽ നിയന്ത്രണം ശക്തമാക്കി മോട്ടോർവാഹന വകുപ്പ്
പ്രതീകാത്‌മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ചെക്ക് പോസ്റ്റുകളിൽ നിയന്ത്രണം ശക്തമാക്കി മോട്ടോർവാഹന വകുപ്പ്. അതിർത്തികളിലാണ് പ്രധാന നിയന്ത്രണങ്ങൾ. എല്ലാ വാഹനങ്ങളും കോവിഡ് മാർഗ്ഗനിർദേശങ്ങൾ പാലിക്കണം. അല്ലാത്ത വാഹനങ്ങളെ അതിർത്തി കടത്തി വിടരുത്.

വാഹനങ്ങളിൽ സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എല്ലാ വാഹനങ്ങളിലും പരിശോധന നടത്തണം. തെർമൽ സ്കാനർ ഉപയോഗിച്ച് യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കണം. ഊഷ്മാവ് കൂടുതലാണെങ്കിൽ അതിർത്തി കടത്തി വിടരുത്.

TRENDING:സ്വപ്നയുടെ നിയമനം:10 ദിവസത്തിനിടെ നിലപാട് മാറ്റിയോ സർക്കാർ? [NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ് [NEWS]LPM Modi in UN Session | 150 രാജ്യങ്ങൾക്ക് ഇന്ത്യ വൈദ്യസഹായം നൽകിയെന്ന് പ്രധാനമന്ത്രി [NEWS]

വാഹനത്തിലെ യാത്രക്കാർ പോകുന്ന സ്ഥലം എഴുതി സൂക്ഷിക്കാനും മോട്ടോർവാഹന വകുപ്പിന് നിർദ്ദേശമുണ്ട്. കൂടാതെ വാഹനങ്ങളിലും കോവിഡ് ലോഗ് ബുക്ക് നിർബന്ധമാക്കും. യാത്രക്കാരുടെ വിവരങ്ങളും യാത്ര ചെയ്യുന്ന സ്ഥലങ്ങളും കോവിഡ് ലോഗ് ബുക്കിൽ എഴുതി സൂക്ഷിക്കണം.

സംസ്ഥാനത്ത് ടാക്സി വാഹനങ്ങളിലും കോവിഡ് മുൻകരുതൽ മാർഗ നിർദേശം ശക്തമാക്കി. ഓട്ടൊ ടാക്സി, സ്റ്റേജ് ഗ്യാരേജ് ബസുകളിലും ഡ്രൈവറും യാത്രക്കാരും തമ്മിൽ പ്ലാസ്റ്റിക് ഷീറ്റോ, ആക്രലിക്ക് ഷീറ്റോ കൊണ്ട് വേർതിരിക്കണം. യാത്രക്കാരുടെ വിവരങ്ങളും യാത്രാ വിവരങ്ങളും ഉൾപ്പെടുത്തിയ ലോഗ് ബുക്ക് നിർബന്ധമാക്കി. ഇതിൽ യാത്രക്കാരുടെ ഫോൺ നമ്പറും അഡ്രസ്സും നിർബന്ധമായി എഴുതണം. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ശക്തമാക്കും.
Published by: meera
First published: July 18, 2020, 12:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading