• HOME
 • »
 • NEWS
 • »
 • kerala
 • »
 • രാത്രിയിൽ ഡിം ലൈറ്റ് ഇടാതെ വണ്ടിയോടിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്

രാത്രിയിൽ ഡിം ലൈറ്റ് ഇടാതെ വണ്ടിയോടിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്

മൊബൈൽ വലിപ്പത്തിലുള്ള ഉപകരണമായ ലക്സ് മീറ്ററിന്റെ സഹായത്തോടെയാണ് തീവ്ര പ്രകാശം ഉള്ളവാഹനങ്ങളെ കണ്ടെത്തുക. ലക്സ് മീറ്റർ വഴി പിടിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് മോട്ടാർ വാഹന വകുപ്പിന്റെ തീരുമാനം.

News18 Malayalam

News18 Malayalam

 • Share this:
  രാത്രി ഏറെ വെെകിയാണ് വാഹനാപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. ദീർഘദൂര യാത്രകൾക്കിടയിലാണ് പല വൻ ദുരന്തങ്ങളും ഉണ്ടായിട്ടുള്ളത്. ഒന്നു ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാവുന്നതാണ്. ഡ്രെെവിങ്ങിന് വേണ്ടത്ര​ പ്രാധാന്യവും ശ്രദ്ധയും നൽകണം. എത്ര നന്നായി ഡ്രെെവ് ചെയ്യുന്നവരാണെങ്കിലും രാത്രി യാത്ര പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആകണമെന്നില്ല.

  രാത്രിയാത്രയിൽ വാഹനത്തിന്റെ ഡിം ലൈറ്റ് അടിക്കാതെ തീവ്ര പ്രകാശം ഉള്ള ലൈറ്റ് ഉപയോഗിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. രാത്രിയിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്.

  Also Read- ലോക്ഡൗൺ കാലം അതിജീവിക്കാ൯ 90 ശതമാനം സ്വകാര്യ സ്കൂൾ അധ്യാപികമാരും ആഭരണങ്ങൾ വിറ്റുവെന്ന് റിപ്പോർട്ട്

  മൊബൈൽ വലിപ്പത്തിലുള്ള ഉപകരണമായ ലക്സ് മീറ്ററിന്റെ സഹായത്തോടെയാണ് തീവ്ര പ്രകാശം ഉള്ളവാഹനങ്ങളെ കണ്ടെത്തുക. ലക്സ് മീറ്റർ വഴി പിടിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് മോട്ടാർ വാഹന വകുപ്പിന്റെ തീരുമാനം. മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്.

  നിയമപ്രകാരം 24 വാട്സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്സിൽ കൂട്ടാൻ പാടില്ല. 12 വാട്സുള്ള ബൾബുകൾ 60 മുതൽ 65 വരെ വാട്സിലും കൂടരുത്. മിക്ക വാഹനങ്ങളിലും 60 വാട്സ് വരെ ശേഷിയുള്ള ബൾബുകളാണ് നിർമാണക്കമ്പനികൾ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്റെ അളവ് കൂടിയാൽ ലക്സ് മീറ്റർ പിടികൂടും.

  ആഡംബര വാഹനങ്ങളിൽ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനായി ബീം റെസ്ട്രിക്ടർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റിയാണ് വണ്ടി ഉപയോ​ഗിക്കുന്നത്. ഇത് എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്ക് വെളിച്ചം നേരിട്ടടിക്കാനും അപകടമുണ്ടാകാനും കാരണമാകും.

  ഫൈൻ അടച്ചാലും പഠിക്കില്ല

  കണ്ണിന്‍റെ കാഴ്ചവരെ മങ്ങിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളാണ് വണ്ടികളില്‍ ഉപയോഗിക്കുന്നത്. കമ്പിനി തരുന്ന ലൈറ്റുകള്‍ക്ക് പുറമേ ആള്‍ട്രേഷന്‍ ചെയ്ത് ലൈറ്റുകള്‍ കയറ്റുന്നതും പതിവായിരിക്കുകയാണ്. ഇതിന്റെ പ്രകാശം അതിതീവ്രവുമായിരിക്കും. കൃത്യമായ പരിശോധന നടത്തി ഫൈന്‍ നല്‍കുന്നുണ്ടെങ്കിലും ഹൈ ബീം ലൈറ്റുകളുടെ ഉപയോഗത്തില്‍ ഒരു കുറവുമില്ലെന്നാണ് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പറയുന്നത്.

  സ്ട്രീറ്റ് ലൈറ്റ് ഉള്ള ഇടങ്ങളിലും നഗരത്തിലും ഹൈ ബീം ലൈറ്റുകള്‍ ഉയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം എങ്കിലും ഇതൊന്നും പാലിക്കാതെ വാഹനങ്ങള്‍ നിരത്തിലോടുന്നുണ്ട്. മോട്ടോര്‍ ബൈക്കുകളില്‍ വരെ അധിക ലൈറ്റ് ഫിറ്റ് ചെയ്യുന്നുണ്ട്. ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ പോലെ ഹൈബീം ലൈറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പലരും മനപ്പൂര്‍വം ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

  Also Read- India Vs England 2nd Test| ചെന്നൈയിൽ താരമായി അശ്വിൻ; അക്സര്‍ പട്ടേലിന് 5 വിക്കറ്റ്; ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

  എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ആക്കി നല്‍കാത്തതിനാലാണ് രാത്രികാലങ്ങളിലെ പല അപകടങ്ങളും സംഭവിക്കുന്നത്. ഏകദേശം 200 മീറ്റര്‍ അകലത്തില്‍ വാഹനം എത്തുമ്പോഴെങ്കിലും ലൈറ്റ് ഡിം ചെയ്ത് നല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നത്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് മാത്രമല്ല ഒരു വാഹനത്തിന്റെ തൊട്ടു പുറകില്‍ പോകുമ്പോഴും ലൈറ്റുകള്‍ ഡിം ചെയ്ത് തന്നെയാണ് പോകേണ്ടത്. കാരണം റിയര്‍ വ്യൂ മിററിലൂടെയെത്തുന്ന ശക്തമായ പ്രകാശം നേരിട്ട് കണ്ണിലേക്കടിക്കുകയും ഇത് അപകടത്തിന് വഴിവെക്കുകയും ചെയ്യുന്നു.
  Published by:Chandrakanth viswanath
  First published: