HOME » NEWS » Kerala » MOTOR VEHICLE STRIKE TOMORROWS HIGHER SECONDARY MODEL EXAMS POSTPONED

വാഹന പണിമുടക്ക്: നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.

News18 Malayalam | news18-malayalam
Updated: March 1, 2021, 1:31 PM IST
വാഹന പണിമുടക്ക്: നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി
News18 Malayalam
  • Share this:
തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കാനിരുന്ന ഹയര്‍ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ മാർച്ച് എട്ടിലേക്കു മാറ്റി. എസ്എസ്എൽസി പരീക്ഷയും മാറ്റി. എട്ടാം തീയതി നടത്തിയേക്കും. മറ്റു തീയതികളിലെ പരീക്ഷകൾക്കു മാറ്റമില്ല. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്കായതിനാലാണു പരീക്ഷകൾ മാറ്റിയത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.

സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.  എംജി സര്‍വകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്.

Also Read കോവിഡ് വാക്സിനേഷൻ; കോവിൻ പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) നാളത്തെ പരീക്ഷകൾ മാറ്റി.  കാലടി സംസ്കൃത സർവകലാശാലയിൽ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.

Also Read നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി

പാചകവാതക വില വീണ്ടും കൂട്ടി

രാജ്യത്ത് വീണ്ടും പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ വധിച്ച് 826 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 100 രൂപയും.

Also Read 'ദൃശ്യം രണ്ടിനെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം'; മോഹന്‍ലാലും ജീത്തു ജോസഫും പ്രേക്ഷകരോട് സംവദിക്കുന്നു

ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 50 രൂപയുടെ വർധനവാണ് വരുത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വര്‍ധിക്കുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്.

ഫെബ്രുവരി 25 ന് പാചക വാതകത്തിന്റെ വില 25 രൂപ കൂട്ടിയിരുന്നു. നേരത്തെ ഫെബ്രുവരി 4, ഫെബ്രുവരി 14 തീയതികളിലും വില വർധിപ്പിച്ചു. ഡിസംബറിൽ എൽപിജി സിലിണ്ടറിന്റെ വില രണ്ടുതവണ വർദ്ധിപ്പിച്ചു.

Also Read ഇന്ന് മുതല്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിൻ; കേരളത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക

ഡിസംബർ ഒന്നിന് അതിന്റെ നിരക്ക് 594 രൂപയിൽ നിന്ന് 644 രൂപയായി ഉയർത്തുകയും ഡിസംബർ 15 ന് വീണ്ടും 694 രൂപയായി ഉയർത്തുകയും ചെയ്തു. അതായത്, ഒരു മാസത്തിനുള്ളിൽ 100 ​​രൂപ വർദ്ധിപ്പിച്ചു. എന്നാൽ ജനുവരിയിൽ വില വർധനവുണ്ടായില്ല. ജനുവരിയിൽ സബ്സിഡിയില്ലാത്ത എൽപിജിയുടെ (14.2കിലോ ) വില 694 രൂപയായിരുന്നു.

Published by: Aneesh Anirudhan
First published: March 1, 2021, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories