• HOME
 • »
 • NEWS
 • »
 • kerala
 • »
 • MVD | വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം; പരിശോധന കര്‍ശനമാക്കാന്‍ 'ഓപ്പറേഷന്‍ ഫോക്കസ്'

MVD | വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം; പരിശോധന കര്‍ശനമാക്കാന്‍ 'ഓപ്പറേഷന്‍ ഫോക്കസ്'

ഹെഡ് ലൈറ്റുകളില്‍ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവ പരിശോധിക്കും.

 • Share this:
  തിരുവനന്തപുരം: രാത്രിയിൽ വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ  ഉപയോഗം തടയാൻ പ്രത്യേക പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പ്(MVD). ഏപ്രില്‍ 4 മുതല്‍ 13 വരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന നടത്തും. ഓപ്പറേഷന്‍ ഫോക്കസ്(Operation Focus) എന്ന പേരിലാണ് രാത്രികാല സ്പെഷ്യല്‍ ഡ്രൈവ്. ഹെഡ് ലൈറ്റുകളില്‍ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവ പരിശോധിക്കും.

  റോഡുകളിലെ രാത്രികാല വാഹന അപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിംഗ് ചെയ്ത് കൊടുക്കാതിരിക്കുക, ഹെഡ് ലൈറ്റുകളിൽ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ സ്ഥാപിക്കുക, വാഹനങ്ങളിൽ അനാവശ്യമായ വിവിധ വർണ്ണങ്ങളിലുള്ള തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുക, ലേസർ വാഹനത്തിന് പുറത്തേക്കും മറ്റു വാഹനങ്ങളിലേക്കും പ്രകാശിപ്പിക്കുക തുടങ്ങിയ പ്രവർത്തികൾ എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പവും, കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കുകയും, അപകടകാരണമാകുകയും ചെയ്യുന്നു. ഇതാണ് അപകങ്ങൾക്ക് പ്രധാന കാരണം.

  കൂടാതെ അടുത്തകാലത്തായി വിനോദയാത്ര പോകുന്ന വാഹനങ്ങളിലും മറ്റും കാണുന്ന അലങ്കാര ലൈറ്റുകളും, ചില വാഹനങ്ങളിലെ പ്രവർത്തനക്ഷമമല്ലാത്ത ഹെഡ്ലൈറ്റുകൾ, ബ്രേക്ക്, ഇൻഡിക്കേറ്റർ, പാർക്ക് സൈറ്റുകൾ എന്നിവയും റോഡ് സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ്.ഇതിന് പുറമെയാണ് ഹെവി, കോൺട്രാക്റ്റ് കാര്യേജ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കത്തിനശിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് ഗോവയിൽ വച്ച് കത്തിനശിച്ച സംഭവം ഇതിൽ അവസാനത്തേതാണെന്നും മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

  Also Read-Fire | കണ്ണൂരില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ ടൂർ പോയ ബസ് ഗോവയില്‍ കത്തിനശിച്ചു

  പരമാവധി അലങ്കാര ലൈറ്റുകളും ഓഡിയോ, വീഡിയോ ഉപകരണങ്ങളും ഉൾപ്പെടുത്താൻ വേണ്ടി വയറിംഗ് ഫാർണസുകളിലും ബാറ്ററികളിലും വരുത്തുന്ന അനധികൃത മാറ്റങ്ങളാണ് വാഹനങ്ങൾ കത്തിയുളള അപകടങ്ങൾക്ക് പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് നിരത്തുകളിലെ ഇത്തരം നിയമലംഘനങ്ങൾ തടയുന്നത് ലക്ഷ്യമിട്ടുകൊണ്ട് മോട്ടോർ വാഹന വകുപ്പ് ഒരു സ്പെഷ്യൽ ഡ്രൈവ് ഏപ്രിൽ 14 മുതൽ 13 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

  Also Read-രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ കുഴൽമന്ദം KSRTC അപകടം: ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

  പരിശോധനയ്ക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ
  1. വാഹനങ്ങളുടെ ലൈറ്റുമായി ബന്ധപ്പെട്ട ഒഫൻസുകൾ കൂടുതലായും നടക്കുന്നത് രാത്രികാലങ്ങളിലായതിനാൽ കൂടുതലായി രാത്രികാല പരിശോധനകൾ നടത്തേണ്ടതാണ്.
  2. ഇരുചക്രവാഹനങ്ങൾ മുതൽ വലിയ വാഹനങ്ങളിൽ വരെ ഇത്തരം ക്രമക്കേടുകൾ ഉള്ളതിനാൽ എല്ലാത്തരം വാഹനങ്ങളും ഉൾപ്പെടുത്തേണ്ടതാണ്.
  3. ഏപ്രിൽ 05,08,12 എന്നീ തീയതികളിൽ പ്രത്യേക രാത്രികാല പരിശോധന നടത്തേണ്ടതാണ്. രാത്രി 7 മണി മുതൽ പുലർച്ചെ 03 മണി വരെ (8 മണിക്കൂർ) പരിശോധന നടത്തേണ്ടതാണ്.
  4. മേൽ പറഞ്ഞ രാത്രികാല പരിശോധനകളിൽ എല്ലാ ആർ.ടി.ഒ/സബ് ആർ.ടി.ഓഫീസുകളിൽ നിന്നും ഏറ്റവും കുറഞ്ഞത് രണ്ട് എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരടങ്ങുന്ന ഓരോ ടീം വീതവും എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് ഓരോ താലൂക്കിലും ഓരോ ടീം വീതവും പങ്കെടുക്കേണ്ടതാണ്.
  5. തൊട്ടടുത്ത പ്രവർത്തി ദിവസത്തേക്ക് ആവശ്യമായ മിനിമം ഉദ്യോഗസ്ഥരെ ഒഴിവാക്കി വേണം ആർ.ടി.ഒ/സബ് ആർ.ടി.ഒ. കളിൽ നിന്നും ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിക്കേണ്ടത്.
  6. ആദ്യത്തെ രാത്രികാല പരിശോധനയ്ക്ക് പങ്കെടുത്തവരെ ഒഴിവാക്കി വേണം അടുത്ത രാത്രികാല പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത്.
  7. ക്രമക്കേടുകൾ കണ്ടെത്തുന്ന വാഹനങ്ങളിൽ നിന്നും അനധികൃമായി പിടിപ്പിച്ച ലൈറ്റുകൾ ഫിറ്റിമെഗസുകൾ/ഉപകരണങ്ങൾ തുടങ്ങിയവ ഇളക്കി മാറ്റേണ്ടതുണ്ടെങ്കിൽ വാഹന ഉടമയുടെ ഡ്രൈവറുടെ ചിലവിലും ഉത്തരവാദിത്വത്തിലും ചെയ്തതിനു ശേഷം രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ ഹാജരാക്കാൻ നിർദ്ദേശം നൽകേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ഇത്തരത്തിൽ വാഹനം ഹാജരാക്കാത്ത പക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ക്യൻസൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
  8. ആർ.ടി.ഒ./സബ് ആർ.ടി.ഓഫീസുകളിലെ ജോയിന്റ് ആർ.ടി.ഒ മാർക്കായിരിക്കും ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തുന്നുണ്ടെന്നു ഉറപ്പാക്കേണ്ട ചുമതല. ആർ.ടി.ഒ./എൻഫൊഴ്സ്മെന്റ് ആർ.ടി.ഒ. - മാർ ഇത് കൃത്യമായി നിരീക്ഷിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതും ആണ്.
  9. മേൽ പറഞ്ഞ രാത്രികാല പരിശോധനയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് തൊട്ടടുത്ത ദിവസം ഡ്യൂട്ടി ഓഫ് ആയിരിക്കും.
  10. ഏപ്രിൽ 13 നു ശേഷം ഇ-ചെലാൻ ടീം പ്രത്യേക ചെക്കിംഗ് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കേണ്ടതാണ്. അതാത് ആർ.ടി.ഒ/എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. മാർ ജില്ലാ അടിസ്ഥാനത്തിൽ ഓരോ ഉദ്യോഗസ്ഥരുടെയും ചെക്കിംഗ് വിവരങ്ങൾ ഇ-ചെലാൻ സോഫ്റ്റ്വെയറിൽ നിന്നും ശേഖരിക്കേണ്ടതും ചെലാൻ കുറവായ ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടേണ്ടതാണ്. രാത്രികാല പരിശോധനയിൽ റിഫ്ലക്ടീവ് ജാക്കറ്റുകൾ, ബേറ്റേണുകൾ തുടങ്ങിയവ കൃത്യമായി ഉപയോഗിക്കേണ്ടതും സ്വസുരക്ഷ ഉറപ്പു വരുത്തേണ്ടതുമാണ്.
  Published by:Jayesh Krishnan
  First published: