നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Operation Decibel | ഹോണടിക്കുമ്പോള്‍ ഓര്‍ക്കുക 'പിടിവീഴും'; ഓപ്പറേഷന്‍ ഡെസിബെല്ലുമായി മോട്ടോര്‍ വാഹന വകുപ്പ്‌

    Operation Decibel | ഹോണടിക്കുമ്പോള്‍ ഓര്‍ക്കുക 'പിടിവീഴും'; ഓപ്പറേഷന്‍ ഡെസിബെല്ലുമായി മോട്ടോര്‍ വാഹന വകുപ്പ്‌

    ഇനി ഹോണടിക്കുമ്പോള്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്, ഇല്ലെങ്കില്‍ മേട്ടോര്‍ വാഹന വകുപ്പിന്റെ പിടി വീഴുമെന്നുറപ്പ്

    • Share this:
      തിരുവനന്തപുരം: 'ഈ വണ്ടിക്കൊന്നു നീങ്ങിക്കൂടെ, ഹോണടിച്ചാ പോയ്‌ക്കോളും', വണ്ടിയുമായി റോഡില്‍ ഇറങ്ങുമ്പോള്‍ മുന്നിലുള്ള വണ്ടിക്കാരെ ഹോണടിച്ചു കാണിക്കുന്നത് നമുക്കൊരു ശീലമാണ്. നീട്ടിയും കുറച്ചും ഇടയ്ക്കിടയ്ക്ക് നിര്‍ത്തിയുമെല്ലാം പല ടൈപ്പ് ഹോണടികള്‍ നിരത്തില്‍ നാം കേള്‍ക്കാറുണ്ട്. പല ഘട്ടങ്ങളിലും നമുക്കത് അസഹനീയമായി തോന്നുകയും ചെയ്യും. എന്നാല്‍ ഇനി ഹോണടിക്കുമ്പോള്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ മേട്ടോര്‍ വാഹന വകുപ്പിന്റെ പിടി വീഴുമെന്നുറപ്പ്.

      കാതടപ്പിക്കുന്ന ഹോണുകളുമായി നിരത്തിലൂടെ പായുന്നവരെ പിടികൂടാന്‍ ഓപ്പറേഷന്‍ ഡെസിബലുമായി( Operation Decibel) രംഗത്തിറങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ് (Motor Vehicles Department). പിടി വീണാല്‍ രണ്ടായിരം രൂപയാണ് കുറഞ്ഞ പിഴ.

      ഗതാഗതക്കമീഷണര്‍ക്കും മന്ത്രിക്കുമടക്കം ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഓപ്പറേഷന്‍ ഡെസിബല്‍ എന്ന പദ്ധതിക്ക് മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. എയര്‍ഹോണുകള്‍, മള്‍ട്ടി ടോണ്‍ ഹോണുകള്‍, നിരോധിത മേഖലകളില്‍ ഹോണ്‍മുഴക്കുന്നവര്‍ എന്നിവരെയെല്ലാം പിടികൂടി പിഴ ചുമത്താനാണ് നിര്‍ദ്ദേശം.

      ഓപ്പറേഷന്‍ ഡെസിബലുമായി ബന്ധപ്പെട്ട്, ഒന്നിടവിട്ട ദിവസങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ ഉറപ്പുവരുത്താന്‍ ഗതാഗതകമ്മീഷണര്‍, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെ കൂടുതല്‍ പ്രദേശങ്ങള്‍ ഹോണ്‍രഹിത മേഖലകളായി പ്രഖ്യാപിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

      250 നായ്ക്കളെ കൊന്നൊടുക്കിയ സംഭവം; 'പരമ്പര കൊലയാളികളായ' രണ്ട് കുരങ്ങന്മാർ 'കസ്റ്റഡിയിൽ'

      മുംബൈ: കുട്ടിക്കുരങ്ങിനെ നായ്ക്കള്‍ കടിച്ചുകൊന്നതിന് പ്രതികാരമായി 250-ഓളം നായകളെയും നായക്കുട്ടികളെയും കുരങ്ങന്മാർ എറിഞ്ഞ് കൊന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വലിയ വാർത്തയായ ഈ സംഭവത്തിലെ 'പരമ്പര കൊലയാളികളായ' രണ്ട് കുരങ്ങന്മാരെ കസ്റ്റഡിയിൽ എടുത്തതായി മഹാരാഷ്ട്ര വനംവകുപ്പ് അറിയിച്ചു. കുരങ്ങിനെ പിടികൂടണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടതോടെയാണ് വനംവകുപ്പ് കേസ് ഏറ്റെടുത്തത്.

      നായ്ക്കളെ എറിഞ്ഞു കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കുരങ്ങന്മാരെ പിടികൂടിയതായി ബീഡ് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥൻ സച്ചിൻ ഖന്ദ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പിടികൂടിയ കുരങ്ങന്മാരെ വനത്തിലേക്ക് വിടുന്നതിനായി നാഗ്പൂരിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

      Also read- Monkeys vs Dogs | കുരങ്ങിൽ നിന്നും മനുഷ്യനിലേക്ക് വലിയ ദൂരമില്ല; മഹാരാഷ്ട്രയിൽ തുടരുന്ന കുരങ്ങുകളുടെ ഗ്യാങ് വാർ


      മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. നായ്ക്കളും കുരങ്ങുകളും തമ്മിലുള്ള പോരാട്ടത്തിൽ കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത് നായ്ക്കൾക്കാണ്. ഏതാനും നായ്ക്കൾ ചേർന്ന് ഒരു കുരങ്ങ് കുഞ്ഞിനെ കൊന്നതോടെയാണ് പ്രതികാര കഥ ആരംഭിക്കുന്നത്. നായക്കുട്ടികളെയും നായകളെയും ഉൾപ്പെടെ 250 എണ്ണത്തെയാണ് ഇങ്ങനെ കൊന്നൊടുക്കിയത്. ലാവൽ, മജൽഗാവ് ഗ്രാമങ്ങളിലാണ് ഈ വിചിത്ര സംഭവം ഉണ്ടായത്.

      Also read- നായ്ക്കള്‍ കുഞ്ഞിനെ കൊന്നു; 250 നായക്കുട്ടികളെ എറിഞ്ഞുകൊന്ന് കുരങ്ങന്മാരുടെ ക്രൂരപ്രതികാരം

      കുട്ടിക്കുരങ്ങിനെ കൊലപ്പെടുത്തിയ അന്നുമുതൽ കുരങ്ങന്മാർ നായകളെ നോട്ടമിട്ടു. പിന്നീട് പ്രദേശത്ത് ഏതെങ്കിലും നായക്കുട്ടികളെ കണ്ടാൽ കുരങ്ങുകൾ അതിനെയും എടുത്ത് കടന്നു കളയും. നയക്കുട്ടികളെ ഏതെങ്കിലും ഉയരമുള്ള സ്ഥലത്ത് കൊണ്ടെത്തിച്ച് താഴേക്ക് എടുത്തിടും. ഇങ്ങനെ 250 ഓളം നായ്ക്കുട്ടികളെയാണ് കുരങ്ങുകൾ ഇതിനകം കൊന്നത്. ഒരുകൂട്ടം കുരങ്ങുകളായിരുന്നു ഈ പ്രതികാരനടപടിക്ക് പിന്നിൽ.
      Published by:Karthika M
      First published: