MVD മിന്നൽ പരിശോധന; ഒറ്റദിവസം തിരുവനന്തപുരം നഗരത്തിൽ മാത്രം പിഴയായി കിട്ടിയത് 2.13 ലക്ഷം രൂപ

നിയമങ്ങൾ കർശനമാക്കിയെങ്കിലും നിയമലംഘനങ്ങൾ തുടർക്കഥ

News18 Malayalam | news18-malayalam
Updated: November 25, 2019, 8:24 PM IST
MVD മിന്നൽ പരിശോധന; ഒറ്റദിവസം തിരുവനന്തപുരം നഗരത്തിൽ മാത്രം പിഴയായി കിട്ടിയത് 2.13 ലക്ഷം രൂപ
vehicle inspection
  • Share this:
തിരുവനന്തപുരം നഗരത്തിൽ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധക്ക്. നിയമം പാലിച്ചില്ലെങ്കിൽ പിടി വീഴും. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന തുടരുകയാണ്. തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തിനുള്ളിലായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. മൂന്ന് ഉദ്യോഗസ്ഥർ വീതം ഏഴ് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. ഒരു ദിവസത്തെ പരിശോധനയിൽ പിടികൂടിയത് 214 നിയമലംഘനങ്ങൾ.

രണ്ട് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ് രൂപയാണ് ഒറ്റ ദിവസം പിഴ ചുമത്തിയത്. ചുരുങ്ങിയ സമയത്തെ പരിശോധനയിൽ ഹെൽമറ്റില്ലാതെ പിടികൂടിയത് 43 പേരെ. പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കണമെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് നഗരത്തിൽ മാത്രം ഇത്രയധികം പേർക്ക് പിഴ ചുമത്തിയതെന്നും ശ്രദ്ധേയം.

Also Read- ആശങ്കയുടെ കാർ മേഘങ്ങൾ ഒഴിയുന്നു; കേരളത്തിന് പുതിയ രണ്ട് റഡാറുകൾ കൂടി

ലൈസൻസ്, ടാക്സ്, ഇൻഷ്വറൻസ്, സീറ്റ് ബെൽറ്റ് എന്നിങ്ങനെ വിവിധ നിയമലംഘനങ്ങളും പിടികൂടി..ട്രിപ്പുകളിൽ കൃത്രിമം കാണിച്ച സ്വകാര്യ ബസുകളെയും പിടികൂടി.. 12 സ്വകാര്യ ബസുകൾക്ക് പിഴ ചുമത്തി.. വിലക്കുളള സമയത്ത് നഗരത്തിൽ പ്രവേശിച്ചതിന് ടിപ്പറുകൾക്കും പിഴ ഈടാക്കി.

മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ട വിശദാംശങ്ങൾ ഇങ്ങനെ...

1. without license - 14
2. without Insurance - 9
3. without tax - 15
4. without Helmet - 43
5. without Seat belt - 12
6. Mobile phone - 4
9. without Fitness - 24
10. Air horn - 3
11. Defective lights - 8
12. Private Bus w /o door - 6
13. Trip curtailment of Private bus - 12
14. Tipper time violation - 10
15. No fare meter in A/R - 6
16. overload - 5
17. cooling film - 5
18 .Private vehicles operating as El B - 9

Total check report - 214
Total fine collected -213500/-
Fine pending for collection - Nearly 2 lakhs

പ്രത്യേക പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്.
First published: November 25, 2019, 8:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading