തിരുവനന്തപുരം: കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ ഞായറാഴ്ച മുതൽ കർശന നടപടി. മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു.
വാഹനങ്ങളിൽ കർട്ടനും കൂളിംഗ് ഫിലിം പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് കേരളത്തിൽ പൂർണ്ണമായും നടപ്പിലാക്കിയിരുന്നില്ല. ഈ ഘട്ടത്തിലാണ് മോട്ടോർ വാഹന വകുപ്പിന് എതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയത്.
കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി മോട്ടോർ വാഹനവകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ സ്ക്രീൻ രൂപീകരിച്ചത്. ഞായറാഴ്ചമുതൽ സംസ്ഥാനത്തെമ്പാടും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഉണ്ടാകും.
നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങും. വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർട്ടൻ ഉപയോഗിക്കുന്നത് സർക്കാർ വാഹനങ്ങളിലാണ്. അതിനാൽ നിയമം ലംഘിക്കുന്ന സർക്കാർ വാഹനങ്ങൾക്ക് എതിരെയും കടുത്ത നടപടി ഉണ്ടാകും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.