നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കാറിനുള്ളില്‍ അലങ്കാര വസ്തുക്കളും പാവകളും വേണ്ട; ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ കണ്ടാൽ നടപടി

    കാറിനുള്ളില്‍ അലങ്കാര വസ്തുക്കളും പാവകളും വേണ്ട; ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ കണ്ടാൽ നടപടി

    പിൻവശത്തെ ഗ്ലാസിലെ കാഴ്ചയ്ക്ക് തടസ്സം വരുത്തി വലിയ പാവകളും കുഷ്യനുകളും വയ്ക്കുന്നതും കുറ്റകരമാണ്.

    പ്രതീകാത്മ ചിത്രം

    പ്രതീകാത്മ ചിത്രം

    • Share this:
      തിരുവനന്തപുരം; ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കാറിനുള്ളിൽ തൂക്കുന്ന അലങ്കാര വസ്തുക്കൾക്ക് വിലക്ക്. ചില കാറുകൾക്ക് പിന്നിലായി വലിയ പാവകളും അലങ്കാരത്തിനായി വയ്ക്കാറുണ്ട്. എന്നാൽ പുറക് വശത്തെ ഗ്ലാസിൽ കാഴ്ച മറച്ചയ്ക്കുന്ന വിധത്തിൽ ഇത്തരം വലിയ പാവകൾ വയ്ക്കുന്നതും ഇനി കുറ്റകരമാണ്.

      കാറിനുള്ളിലെ റിയർവ്യു ഗ്ലാസിൽ പലവിധത്തിലുള്ള അലങ്കാര വസ്തുക്കളും മാലകളും തൂക്കുന്നത് സാധാരണയായി കണ്ടുവരുന്ന കാര്യമാണ്. ഇത്തരം വസ്തുക്കൾ വാഹനം ഓടിക്കുന്നവരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെ തുടര്‍ന്നാണ്  വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി.

      Also Read-ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങൾ കുടുങ്ങും; ഓപ്പറേഷന്‍ സ്ക്രീനുമായി മോട്ടോർ വാഹന വകുപ്പ്

      പിൻവശത്തെ ഗ്ലാസിലെ കാഴ്ചയ്ക്ക് തടസ്സം വരുത്തി വലിയ പാവകളും കുഷ്യനുകളും വയ്ക്കുന്നതും കുറ്റകരമാണ്. അതുപോലെ തന്നെ കാറുകളിലെ കൂളിംഗ് പേപ്പറുകളും കർട്ടനുകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. വാഹനങ്ങളുടെ ചില്ലുകൾ പൂർണ്ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകൾ, കൂളിംഗ് പേപ്പറുകൾ, കർട്ടനുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കാനാണ് നിർദേശം. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ നടപടി.

      Also Read-ഗതാഗതനിയമലംഘനം; മോട്ടോർവാഹന വകുപ്പ് ഫോട്ടോ എടുക്കും; തടഞ്ഞാൽ കുറ്റകരം

      നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർട്ടൻ ഉപയോഗിക്കുന്നത് സർക്കാർ വാഹനങ്ങളിലാണ്. അതിനാൽ നിയമം ലംഘിക്കുന്ന സർക്കാർ വാഹനങ്ങൾക്ക് എതിരെയും കടുത്ത നടപടി ഉണ്ടാകുമെന്നായിരുന്നു അറിയിച്ചത്.
      Published by:Asha Sulfiker
      First published: