HOME » NEWS » Kerala » MOURNING IN KERALA UNTIL SEPTEMBER 6TH ON PRANAB MUKHERJEE DEMISE

Pranab Mukherjee | മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണം; സംസ്ഥാനത്ത് സെപ്റ്റംബർ ആറുവരെ ദുഃഖാചരണം

അന്തരിച്ച മുൻ രാഷ്ട്രപതിയോടുള്ള ആദരസൂചകമായി പാർലമെന്റിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി.

News18 Malayalam | news18
Updated: August 31, 2020, 10:28 PM IST
Pranab Mukherjee | മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണം; സംസ്ഥാനത്ത് സെപ്റ്റംബർ ആറുവരെ ദുഃഖാചരണം
Pranab-Mukherjee (
  • News18
  • Last Updated: August 31, 2020, 10:28 PM IST
  • Share this:
തിരുവനന്തപുരം: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദുഃഖം ആചരിക്കും. രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സംസ്ഥാനത്തും ദു:ഖം ആചരിക്കുക.

സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും.ഔദ്യോഗികമായ ആഘോഷപരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ല കളക്ടർമാർക്ക് നിർദ്ദേശം നൽകി.

You may also like:ലഡാക്കിൽ വീണ്ടും സംഘർഷം; അതിക്രമിച്ച് കടക്കാനുള്ള ചൈനീസ് ശ്രമം തടഞ്ഞ് ഇന്ത്യ [NEWS]പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: നിക്ഷേപം മാറ്റിയത് 21 കമ്പനികളിലേക്ക്: [NEWS] ആന്ധ്രാപ്രദേശിൽ 'പ്രസിഡന്റ് മെഡൽ' ബ്രാൻഡിൽ മദ്യം; മുഖ്യമന്ത്രിക്കെതിരെ തെലുഗുദേശം പാർട്ടി [NEWS]

അതേസമയം, അന്തരിച്ച മുൻ രാഷ്ട്രപതിയോടുള്ള ആദരസൂചകമായി പാർലമെന്റിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. ഒരാഴ്ചത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മുൻ രാഷ്ട്രപതിയുടെ സംസ്കാരം നടക്കുക. ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരമാണ് പ്രണബ് മുഖർജി അന്തരിച്ചത്.

തലച്ചോറിൽ രക്തം കട്ട പിടിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു മുൻ രാഷ്ട്രപതിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ആരോഗ്യനില വഷളായി തന്നെ തുടരുകയായിരുന്നു.
Youtube Video

ശസ്ത്രക്രിയയ്ക്കു പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആശുപത്രിയിലെത്തി ബന്ധുക്കളുമായും ഡോക്ടർമാരുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു.
Published by: Joys Joy
First published: August 31, 2020, 10:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories