ഒമ്പത് പൊലീസുകാരെ എലി കടിച്ചു; സംഭവം ശബരിമലയിൽ ഡ്യൂട്ടി ചെയ്യുവരുടെ വിശ്രമകേന്ദ്രത്തിൽ

എ ബ്ലോക്ക് ബാരക്കിൽ താമസിക്കുന്ന പോലീസുകാരെയാണ് എലി കടിച്ചത്. ഇവിടെ നിരന്തരം എലിയുടെ ശല്യമുണ്ടെന്ന് പൊലീസുകാർ പറയുന്നു.

News18 Malayalam | news18-malayalam
Updated: November 23, 2019, 3:44 PM IST
ഒമ്പത് പൊലീസുകാരെ എലി കടിച്ചു; സംഭവം ശബരിമലയിൽ ഡ്യൂട്ടി ചെയ്യുവരുടെ വിശ്രമകേന്ദ്രത്തിൽ
police sabarimala
  • Share this:
ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ ഒമ്പത് പൊലീസുകാരെ എലി കടിച്ചു. എ ബ്ലോക്ക് ബാരക്കിൽ താമസിക്കുന്ന പോലീസുകാരെയാണ് എലി കടിച്ചത്. ഇവിടെ നിരന്തരം എലിയുടെ ശല്യമുണ്ടെന്ന് പൊലീസുകാർ പറയുന്നു.

ഇരുപതാം തീയതി രാത്രി നാലു പേരെയും കഴിഞ്ഞ ദിവസം അഞ്ചുപേരെയുമാണ് എലി കടിച്ചത്. എലിയുടെ കടിയേറ്റ പൊലീസുകാർ സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു.

നിലയ്ക്കലിൽ ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാർക്ക് താമസിക്കാൻ എർപ്പെടുത്തിയ സ്ഥലത്ത് വന്യജീവികളുടെ ആക്രമണുണ്ടാകാൻ സാധ്യതയുള്ളതിനാൽ അവിടെ കഴിഞ്ഞ ദിവസം സോളാറിൽ പ്രവർത്തിക്കുന്ന വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.
First published: November 23, 2019, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading