• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിൽ എന്‍ഡിഎ വളരുമോ? മുന്നണി വിപുലീകരിക്കാന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ സബ് കമ്മിറ്റി

കേരളത്തിൽ എന്‍ഡിഎ വളരുമോ? മുന്നണി വിപുലീകരിക്കാന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ സബ് കമ്മിറ്റി

തുഷാര്‍ വെള്ളാപ്പള്ളി, കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, പി സി തോമസ് എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
കൊച്ചി: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി വിപുലീകരിക്കാന്‍ നീക്കം. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് മറ്റ്  പാര്‍ട്ടികളെയും വ്യക്തികളേയും മുന്നണിയിലേക്ക് അടുപ്പിക്കാൻ എൻഡിഎ ശ്രമിക്കന്നത്. ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം ഇതിനായി സബ് കമ്മിറ്റിയും രൂപീകരിച്ചു. എന്‍ഡിഎ ചെയര്‍മാന്‍ കെ സുരേന്ദ്രന്‍,  കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, നേതാക്കളായ കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, പി സി തോമസ്  എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.

മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. ഇടത് വലത് മുന്നണികളിൽ അസംതൃപ്തരായ പാര്‍ട്ടികളുമായും ഉടന്‍  ചർച്ച നടത്താനാണ് തീരുമാനം.
TRENDING:കള്ളനെ പിടിക്കാൻ നാട്ടുകാർ വീടുവിട്ടിറങ്ങി; ഇറങ്ങിയവരുടെ വീടുകളിൽ കള്ളൻ കയറി [NEWS]വീണ്ടും 'ദൃശ്യം' മോഡൽ: ഭർത്താവിന്റെ കൊലപ്പെടുത്തി അപകട മരണമാക്കി; ഭാര്യയും കാമുകനും അറസ്റ്റിൽ [NEWS] ഷംന കാസിം ബ്ലാക്ക് മെയിലിംഗ് കേസ്; അന്വേഷണം സിനിമ മേഖലയിലേക്ക് [NEWS]
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴച വരുത്തുന്നെന്നാരോപിച്ച് എന്‍ഡിഎ നേതൃത്വത്തില്‍ ജൂലൈ ഒന്‍പതിന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്താനും സംസ്ഥാന നേതൃ യോഗം തീരുമാനിച്ചു.

കോവിഡ് ബാധിച്ച് വിദേശത്തു വച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും എന്‍ഡിഎ ആവശ്യപ്പെട്ടു.
Published by:Aneesh Anirudhan
First published: