നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Fire in Bus | കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

  Fire in Bus | കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

  പുക ഉയര്‍ന്നതോടെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവര്‍ ബസ് നിര്‍ത്തി ഇറങ്ങിയോടി

  • Share this:
   കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയപാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തരയോടെയാണ് സംഭവം. അഞ്ചാംപീടിക - കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ ബസ്സിലാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവര്‍ ബസ് നിര്‍ത്തി ഇറങ്ങിയോടി.

   തീപിടിത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ബസില്‍ നിന്ന് മറ്റ് വാഹനങ്ങളിലേക്ക് കെട്ടിടങ്ങളിലേക്കോ തീ പടരാതെ ഉടന്‍ തീയണച്ചു. 50-ല്‍ അധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റില്ല.

   ഡ്രൈവറുടെ സീറ്റിന്റെ സൈഡില്‍ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പുക ഉയരാന്‍ തുടങ്ങി. ശക്തമായ പുക ഉയര്‍ന്നതോടെ ബസ് ജീവനക്കാര്‍ യത്രക്കാരെ പുറത്തിറക്കി. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂര്‍ണമായും ആളിക്കത്തി തീപിടിച്ചു.

   യാത്രക്കാര്‍ കൃത്യസമയത്ത് ഇറങ്ങിയോടുകയും ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയും ചെയ്തതോടെ വന്‍ദുരന്തമാണ് ഒഴിവായത്. രാവിലെ ഒമ്പതേമുക്കാലോടെയാണ് സംഭവം. നഗരത്തിലെ രണ്ട് പ്രമുഖ ആശുപത്രികളായ എകെജി ആശുപത്രിയുടെയും കൊയിലി ആശുപത്രിയുടെയും തൊട്ടടുത്താണ് റോഡില്‍ ബസ്സിന് തീ പിടിക്കുന്നത്. നാട്ടുകാരും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി.

   Also Read-കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള കടബാധ്യത; തലസ്ഥാനത്ത് 24 മണിക്കൂറിനിടെ ജീവനൊടുക്കിയത് മൂന്നു പേര്‍

   Fake Case | വാറ്റു ചാരായം സൂക്ഷിച്ചെന്ന പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി

   തൃശൂര്‍: വാറ്റു ചാരായം സൂക്ഷിച്ചെന്ന പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ(Auto Driver) പൊലീസ്(Police) കള്ളക്കേസില്‍ കുടുക്കിയതായി പരാതി(Complaint). വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബെന്നിയുടെ ഓട്ടോറിക്ഷയില്‍ നിന്ന് പൊലീസ് ചാരായം പിടിച്ചെടുത്തതില്‍ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

   ഡിസംബര്‍ 26ന് രാത്രി പത്തു മണിയ്ക്ക് സംഭവം. 72 വയസ്സുളള അമ്മയും ബെന്നിയും മാത്രം വീട്ടിലുള്ള സമയത്ത് വീട്ടിലേക്ക് എത്തിയ പൊലീസ് ഉറങ്ങികിടക്കുകയായിരുന്ന ബെന്നിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണര്‍ത്തുകയായിരുന്നു.

   പിന്നീട് ഓട്ടോറിക്ഷ പരിശോധിച്ച് അരലിറ്റര്‍ വാറ്റു ചാരായം കണ്ടെടുത്തു. തുടര്‍ന്ന് തൊട്ടടുത്ത പറമ്പില്‍ പരിശോധന നടത്തി മൂന്നര ലിറ്റര്‍ വാറ്റു ചാരായം കൂടി കണ്ടെത്തു. അനധികൃതമായി മദ്യം കൈവശം വെക്കുകയും വില്പന നടത്തുകയും ചെയ്തതിന് അറസ്റ്റിലായ ബെന്നി ഇപ്പോള്‍ റിമാന്റിലാണ്.

   Also Read-Gun Seized | കോണ്‍ഗ്രസ് നേതാവ് KSBA തങ്ങളില്‍ നിന്നും തോക്ക് പിടിച്ചു;സംഭവം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍

   മദ്യപിക്കുന്ന സ്വഭാവമുണ്ടെങ്കിലും ബെന്നി ഒരിക്കിലും മദ്യവില്‍പന നടത്താറില്ലെന്ന് കുടുംബം പറയുന്നു. എന്നാല്‍ ബെന്നി വാറ്റു ചാരായം വില്‍ക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് കൊരട്ടി പൊലീസിന്റെ വിശദീകരണം.
   Published by:Jayesh Krishnan
   First published: