• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു

30 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്

  • Share this:

    തൃശ്ശൂർ: നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ഇന്നു കാലത്ത് 11.10 ന് മുതുവറയിൽ വെച്ചാണ് A1244 എന്ന നിലമ്പൂർ ഡിപ്പോയിലെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിന് തീപിടിച്ചത്.

    തീ ശ്രദ്ധയിൽപെട്ട ഉടനെ ഡ്രൈവർ ശസജീവ് വണ്ടി നിർത്തി യാത്രക്കാരെ ഉടനടി പുറത്തിറക്കി ബസ്സിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്ങ്യൂഷർ ഉപയോഗിച്ച് തീ കെടുത്തി. അടിയന്തിര സഹായത്തിനായി അഗ്നിരക്ഷാ സേനയേയും ബന്ധപ്പെട്ടു.

    Also Read- ഇടുക്കിയിൽ പാറക്കുഴിയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

    തൃശൂരിൽ നിന്നും ഉടനടി 2 യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി വാഹനത്തിന്റെ ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് വാഹനം സുരക്ഷിതമാക്കി. നിലയത്തിൽ നിന്നു രാജൻ എം.
    ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ഡ്രൈവർമാരായ സുധീഷ് പി എസ്, ബിനോദ്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ പ്രമോദ്, പ്രകാശൻ,സഭാപതി അനന്തു, ജിമോദ്, നവനീത് കണ്ണൻ എന്നിവരാണ് തീയണക്കാൻ നേതൃത്വം നൽകിയത്.

    Also Read- കുതിരവട്ടത്തു നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയായ യുവതി മലപ്പുറത്ത് പിടിയിൽ

    ഡ്രൈവറുടെ സീറ്റിന്റെ മുൻഭാഗത്താണ് തീപിടിച്ചത്. 30 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാരനാണ് ജീവനക്കാരെ വിവരം അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

    Published by:Naseeba TC
    First published: