• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലിനിക്ക് പത്മശ്രീ നൽകണമെന്ന് കേരളത്തിലെ എം.പിമാർ

ലിനിക്ക് പത്മശ്രീ നൽകണമെന്ന് കേരളത്തിലെ എം.പിമാർ

LINI

LINI

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി:  നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച നഴ്‌സ് പി.എന്‍ ലിനിക്ക് മരണാനന്തര ബഹുമതിയായി നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍.

    കോണ്‍ഗ്രസ് എംപിമാരായ കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍ ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും കത്തു നല്‍കി.

    ആഗോളതലത്തില്‍ പ്രശംസ നേടിയ ത്യാഗത്തിനുള്ള ബഹുമതിയായി ലിനിയെ ആദരിക്കണമെന്നാണ് ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

    Also Read അത് മാലാഖയായി സ്വയം ഏറ്റുവാങ്ങിയ മരണമല്ല; ലിനിയുടെ മരണത്തെക്കുറിച്ചുള്ള കുറിപ്പ് വൈറലായി

    ഈ വര്‍ഷം മെയ് മാസത്തിലാണ് കോഴിക്കോട് ചെമ്പനോടയിലെ നിപ ബാധിതരെ പരിചരിക്കുന്നതിനിടെ നഴ്‌സായിരുന്ന ലിനിയും മരണത്തിന് കീഴടങ്ങിയത്. വടകര പുത്തൂര്‍ സ്വദേശി സജീഷിന്റെ ഭാര്യയായ ലിനി പേരാമ്പ്ര ഗവ. താലൂക്കാശുപത്രിയിലെ നഴ്‌സായിരുന്നു. നിപ ബാധിച്ചു മരിച്ച പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയില്‍ സാബിത്തിനെ താലൂക്കാശുപത്രിയില്‍ പരിചരിച്ചിരുന്നത് ലിനിയായിരുന്നു.

    Also Read ലിനിയുടെ പ്രാര്‍ത്ഥന നിറവേറ്റി കുടുംബം

    ലിനിയുടെ മക്കള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം കൈമാറുകയും ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുകയും ചെയ്തിരുന്നു.

    First published: