തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച നേതാവാണ് എം.പി വീരേന്ദ്രകുമാർ. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു വീരേന്ദ്രകുമാറിന്‍റെ ജയിൽവാസം. ഒമ്പതുമാസത്തിലേറെ നീണ്ട ഒളിവുജീവിതത്തിനൊടുവിൽ മൈസൂരിൽവെച്ചാണ് വീരേന്ദ്രകുമാർ അറസ്റ്റിലായത്. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് വീരേന്ദ്രകുമാറിന്‍റെ സ്വത്തുക്കൾ അധികൃതർ കണ്ടുകെട്ടിയിരുന്നു.
എം.വി രാഘവൻ, കോടിയേരി ബാലകൃഷ്ണൻ, സയ്യിദ് ഉമ്മർ ബഫാഖി തങ്ങൾ, ചെറിയ മാമ്മുകേയി, ഇമ്പിച്ചി കോയ, കെ ചന്ദ്രശേഖരൻ, അബു സാഹിബ്, പി.എം അബൂബക്കർ എന്നിവരും അക്കാലത്ത് ജയിലിലുണ്ടായിരുന്നു.
അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട എം.പി വീരേന്ദ്രകുമാറിന്‍റെ രാഷ്ട്രീയജീവിതം സംഭവബഹുലമായിരുന്നു. വിദ്യാർഥിയായിരുന്ന കാലത്ത് പതിനഞ്ചാം വയസിൽ സോഷ്യലിസ്റ്റ് പ്രവർത്തകനായി രാഷ്ട്രീയജീവിതം തുടങ്ങി. ജയപ്രകാശ് നാരായണനിൽനിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. പിന്നീട് റാം മനോഹർ ലോഹ്യയുടെ അടുത്ത അനുയായി ആയി എം.പി വീരേന്ദ്രകുമാർ മാറി.
TRENDING:COVID 19 ഏറ്റവും മോശമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ; മരണം 4600 കടന്നു [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]കണ്ണൂർ വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ് സ്മാർട്ട് ഗേറ്റ് പ്രവർത്തനം ആരംഭിച്ചു; ഇന്ത്യയിൽ ആദ്യത്തേത് [NEWS]
മുൻ കേന്ദ്ര - സംസ്ഥാന മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാർ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 84 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്നുവൈകിട്ട് സ്വദേശമായ കൽപറ്റയിൽ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Emergency, Kannur central jail, Mp veerendrakumar, Pinarayi vijayan