തിരുവനന്തപുരം: പുനഃസംഘടനയിൽ എംപി മാരെയും എംഎൽഎമാരെയും ഉൾപ്പെടുത്താൻ ഗ്രൂപ്പ് മാനേജർമാർ ചരടുവലിക്കുന്നെന്ന ആക്ഷേപം കോൺഗ്രസിൽ ശക്തമാകുന്നു. 'ഒരാള്‍ക്ക് ഒരു പദവി' എന്ന എ ഐ സി സി നിര്‍ദ്ദേശം കെ പി സി സി പുനഃസംഘടനയില്‍ അട്ടിമറിക്കപ്പെടുന്നെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
നൂറോളം പേരെയാണ് പുനസംഘടനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കന്നത്. ഇതു സംബന്ധിച്ച പട്ടിക സംസ്ഥാന നേതൃത്വം ഇന്ന് ഹൈക്കമാൻഡിന് കൈമാറും. ഇതിലാണ് നിലവിൽ ജനപ്രതിനിധിയായിരിക്കുന്നവരെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തിൽ ജനപ്രതിനിധികളെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ ഇത്തവണ മിക്ക ജനപ്രതിനിധികളും ഭാരവാഹിത്വത്തിനു വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിൽ ഏറെയും ഐ ഗ്രൂപ്പുകാരാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
നേരത്തെ കെപിസിസി ഭാരവാഹിത്വം വേണ്ടെന്നു വച്ച വി ഡി സതീശനെവര്ക്കിംഗ് പ്രസിഡന്റായി പരിഗണിക്കുന്നെന്നാണ് സൂചന. അടൂർ പ്രകാശ് എം.പി, വിഎസ് ശിവകുമാർ എംഎൽഎ എന്നിവരും വൈസ് പ്രസിന്റുമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എ.പി അനിൽ കുമാർ എംഎൽഎയും പട്ടികയിലുണ്ട്.
വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന തമ്പാനൂര്‍ രവിയും എ ഗ്രൂപ്പിന്റെ പ്രതിനിധിയായി പട്ടികയിലുണ്ട്. അതേസമയം കോൺഗ്രസിനു വേണ്ടി ശബരിമല കേസ് നടത്തുന്ന പ്രയാര്‍ ഗോപാലകൃഷ്ണനെ പരിഗണിച്ചില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വി എം സുധീരന്റെ നോമിനിയായി സൂരജ് രവി, ജോണ്സന് എബ്രഹാം, ടോമി കല്ലാനി, ബീന ജോസഫ്, മണക്കാട് സുരേഷ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. പി സി ചാക്കോയുടെ നോമിനിയായി ഡി സുഗതനും, ആറ്റിപ്ര അനിലും, എം എം ഹസന്റെ നോമിനിയായി ബി എസ് ബാലചന്ദ്രന്, പോളച്ചന് മണിയങ്കോടന്‍, കെ മുരളീധരന്റെ നോമിനായി പ്രവീണ്‍ കുമാര്‍ എന്നിവരും ജനറൽ സെക്രട്ടറിമാരായേക്കും. മരിയാപുരം ശ്രീകുമാര്‍, ഇടപ്പള്ളി ലത്തീഫ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വയലാര്‍ രവിയുടെ നോമിനിയായി അജയ് തറയിലും, മാത്യു കുഴല്‍നാടനും ഭാരവാഹികളാകും.
എകെ ആന്റണിയുടെ മകൻ അനില്‍ ആന്റണിയുടെ നോമിനിയായി മലപ്പുറം ഡി സി സി സെക്രട്ടറി നൗഷാദ് അലി സെക്രട്ടറിയായേക്കും. വട്ടിയൂര്‍ക്കാവില്‍ പരാജയപ്പെട്ട കെ മോഹൻകുമാറിനെയും ഉൾപ്പെടുത്തും.
എ, ഐ ഗ്രൂപ്പുകള്‍ 25 വീതം ജനറല്‍ സെക്രട്ടറിമാരെയും 20 സെക്രട്ടറിമാരെയുമാണ് പങ്കിട്ടെടുക്കുന്നത്. ജി.വി ഹരി, ബി എസ് ഷിജു, ഹരിപ്രിയ, കെ എസ് ഗോപകുമാര്‍, പി എസ് പ്രശാന്ത്, വി എസ് ജോയ് എന്നിവരാണ് സെക്രട്ടറി പട്ടികയിലെ പുതുമുഖങ്ങൾ. യുവനേതാക്കളായ സി ആര് മഹേഷും, പി എം നിയാസും ജനറല്‍ സെക്രട്ടറിമാരാകും.
Also Read
എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വിപി സാനു വിവാഹിതനാകുന്നു; വധു ഗവേഷക വിദ്യാർത്ഥി ഗാഥ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.