HOME /NEWS /Kerala / COVID 19: ആലപ്പുഴ ജില്ലയ്ക്ക് സാമ്പത്തിക സഹായവുമായി എം.പിമാർ

COVID 19: ആലപ്പുഴ ജില്ലയ്ക്ക് സാമ്പത്തിക സഹായവുമായി എം.പിമാർ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ആശുപത്രികൾക്ക് വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാമ്പത്തിക സഹായം എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് കൈമാറി

  • Share this:

    ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എംപിമാർ ജില്ലയിലെ വിവിധ ആശുപത്രികൾക്ക് സാമ്പത്തിക സഹായം നൽകി. എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എ.കെ. ആന്റണി, വയലാർ രവി എന്നിവർ. ആശുപത്രികളിൽ വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാമ്പത്തിക സഹായം എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് കൈമാറി.

    എ.കെ. ആന്റണി 2.18 കോടി രൂപയും വയലാർ രവി ഒരു കോടി രൂപയും കൊടിക്കുന്നിൽ സുരേഷ് 60 ലക്ഷം രൂപയുമാണ് എംപി ഫണ്ടിൽ നിന്നും കൈമാറിയത്. എ.എം. ആരിഫ് 58.7 ലക്ഷം രൂപയാണ് നല്കുക. ഇതിൽ ആംബുലൻസുകൾക്കായുള്ള 21 ലക്ഷം രൂപ കൈമാറി.

    ജില്ലയിലെ വിവിധ ആശുപത്രികളിൽ കോവിഡ് 19 പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനായി ഈ തുക ഉപയോഗിക്കും.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ചേർത്തല, തുറവൂർ താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ ജില്ലയിലെ വിവിധ ആശുപത്രികളിലേക്കായാണ് എ.കെ. ആൻറണി പണം നൽകിയത്. ആശുപതികളിലെ ഐ.സി.യു., വെൻറിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പണം നല്കിയത്. ഇ.സി.ജി. മെഷീൻ, മൾട്ടി പാരാ-മോണിറ്റർ തുടങ്ങിയ സംവിധാനങ്ങൾക്കായും തുക അനുവദിച്ചിട്ടുണ്ട്.

    രണ്ട് ആംബുലൻസുകൾ, മൂന്ന് വെന്റിലേറ്ററുകൾ, ജനറേറ്ററുകൾ, കായംകുളം താലൂക് ആശുപത്രിയിലേക്ക് രണ്ട് വെന്റിലേറ്ററുകൾ എന്നിവയ്ക്കാണ് എ.എം. ആരിഫ് പണം അനുവദിക്കുക.

    ചെങ്ങന്നൂർ, മാവേലിക്കര, പുളിങ്കുന്ന് ആശുപത്രികളിലേക്ക് രണ്ടുവീതം വെൻറിലേറ്റർ വാങ്ങാനാണ് കൊടിക്കുന്നിൽ സുരേഷ് പണം നൽകിയത്.

    മെഡിക്കൽ കോളേജിലേക്ക് ഒരു കോടി രൂപയുടെ സഹായമാണ് വയലാർ രവി നൽകിയത്

    50 ലക്ഷം രൂപ വീതം ആരിഫ് എംപി കരുനാഗപ്പള്ളിയിലും വയലാർ രവി എംപി കോട്ടയത്തും നൽകിയിട്ടുണ്ട്.

    First published:

    Tags: Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, Corona virus spread