മിസ്റ്റർ യൂണിവേഴ്സിന് ഒരു ജോലി വേണം; സർക്കാർ കേൾക്കുന്നുണ്ടോ?

വിജയങ്ങൾ തുടരുമ്പോഴും ജോലിയില്ല എന്ന ചിന്ത മിസ്റ്റർ യൂണിവേഴ്സി ചിത്തരേഷിന് എടുത്തുയർത്താൻ പറ്റാത്ത ഭാരമാകുന്നുണ്ട്.

news18-malayalam
Updated: November 18, 2019, 10:16 PM IST
മിസ്റ്റർ യൂണിവേഴ്സിന് ഒരു ജോലി വേണം; സർക്കാർ കേൾക്കുന്നുണ്ടോ?
News18 Malayalam
  • Share this:
"ഒരു ജോലി വേണം, കുടുംബവുമായി നാട്ടിൽ തന്നെ കഴിയാനാണ് ഇഷ്ടം...." പറയുന്നത് ശരീര സൗന്ദര്യമത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി മിസ്‌റ്റർ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ മലയാളിയാണ്, കൊച്ചി സ്വദേശിയായ ചിത്തരേഷ് നടേശൻ. ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെയും മലയാളത്തിന്റെയും അഭിമാനമാണിന്ന് ചിത്തരേഷ്.

Also Read-തിരുവനന്തപുരം വീണ്ടും ക്രിക്കറ്റ് ലഹരിയിലേക്ക്; സഞ്ജു കളിക്കുമോ എന്ന ആകാംക്ഷയിൽ ആരാധകർ

ഭൂരിഭാഗം ഏഷ്യൻ രാജ്യങ്ങളും പങ്കെടുത്ത മത്സരത്തിൽ 'ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്' ആയി തന്നെയായിരുന്നു ചിത്തരേഷിന്റെ വിജയം. കഴിഞ്ഞവർഷം ജൂണിൽ യൂറോപ്പിലെ സ്ളോവാനിയയിൽ നടന്ന ഇന്റർനാഷണൽ ബോഡിബിൽഡിംഗ് ഫിറ്റ്‌നസ് ഫെഡറേഷന്റെ (ഐ.ബി.എഫ്.എഫ്) മത്സരത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ളവരെ പിന്തള്ളിയാണ് ചിത്തരേഷ് വിജയം കുറിച്ചത്. വിജയങ്ങൾ തുടരുമ്പോഴും ജോലിയില്ല എന്ന ചിന്ത മിസ്റ്റർ യൂണിവേഴ്സിന് എടുത്തുയർത്താൻ പറ്റാത്ത ഭാരമാകുന്നുണ്ട്. സ്പോൺസർമാരില്ലാത്തതിനാൽ പല മത്സരങ്ങളിലും പങ്കെടുക്കാനായില്ല. പരിശീലനത്തിനും മത്സരത്തിനുമായി വർഷങ്ങളായി ഡൽഹിയിലാണ്.

ഒടുവിൽ കഴിഞ്ഞ വർഷമാണ് ഡൽഹിയിൽ നിന്നു തന്നെ ഒരു സ്പോൺസറെ ലഭിച്ചത്. പുതിയ നേട്ടങ്ങൾ നൽകിയ മേൽവിലാസം ഒരു ജോലി ലഭിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മിസ്റ്റർ യൂണിവേഴ്സ് ചിത്തരേഷ് നടേശൻ.


First published: November 18, 2019, 10:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading