• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹരിത നേതാക്കളുടെ പരാതി വനിതാ കമ്മിഷൻ പോലീസിന് കൈമാറി; പരാതിക്കാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു

ഹരിത നേതാക്കളുടെ പരാതി വനിതാ കമ്മിഷൻ പോലീസിന് കൈമാറി; പരാതിക്കാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു

അടുത്ത ദിവസങ്ങളിൽ തന്നെ വനിതാ കമ്മീഷനും പരാതിക്കാരായ വനിതകളിൽ നിന്നും കമ്മീഷൻ മൊഴി എടുക്കുമെന്നാണ് വിവരം.

MSF_Haritha (പ്രതീകാത്മക ചിത്രം)

MSF_Haritha (പ്രതീകാത്മക ചിത്രം)

  • Share this:
സംസ്ഥാന ഭാരവാഹികള്‍ ലൈംഗികമായി ആക്ഷേപിച്ചുവെന്ന ഗുരുതര ആരോപണം ഉയർത്തി എം എസ് എഫ് വനിതാ നേതാക്കൾ നൽകിയ പരാതി പരിഹരിക്കാൻ മുസ്ലിം ലീഗിൻ്റെ നേത്യത്വത്തിൽ ചർച്ചകൾ നടക്കുന്നതിനിടയിലാണ് പൊലീസിൻ്റെ ഇടപെടൽ.  എം എസ് എഫ് സംസ്ഥാന നേതാക്കൾക്ക് എതിരെ വനിതകൾ നൽകിയ പരാതി വനിതാ കമ്മീഷൻ പൊലീസിന് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് പരാതിക്കാരിൽ നിന്നും മൊഴിയെടുത്തത്. മൊഴി പരിശോധിച്ച ശേഷം പൊലീസ് പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കും. അടുത്ത ദിവസങ്ങളിൽ തന്നെ വനിതാ കമ്മീഷനും പരാതിക്കാരായ വനിതകളിൽ നിന്നും കമ്മീഷൻ മൊഴി എടുക്കുമെന്നാണ് വിവരം.

എം എസ് എഫിൻ്റെ  വനിതാ വിഭാഗമായ ഹരിതയുടെ 10 ഭാരവാഹികൾ ഒപ്പിട്ടാണ് പരാതി നൽകിയിട്ടുള്ളത്. സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവർ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. എം.എസ്.എഫിൻ്റെ  വനിതാ വിഭാഗമായ ഹരിതയുടെ 10 ഭാരവാഹികൾ ഒപ്പിട്ടാണ് പരാതി നൽകിയിട്ടുള്ളത്. സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവർ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

എം എസ് എഫ് യോഗത്തില്‍ വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ്  പി.കെ നവാസ് വനിതാ പ്രവർത്തകരെ വേശ്യകളെന്ന് വിളിച്ചതായും  വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു, ഹരിതയുടെ പ്രവർത്തകർ പ്രസവിക്കാത്ത ഫെമിനിസ്റ്റുകളാണെന്ന് പറഞ്ഞ് തങ്ങളെ അപമാനിച്ചു എന്നീ വാദങ്ങൾ ഉയർത്തിക്കാട്ടിയാണ് പെണ്‍കുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ കമ്മീഷന്‍ ഇടപെടണമെന്ന് ഹരിതാ പ്രവർത്തകർ  ആവശ്യപ്പെടുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള 10 വനിതാ നേതാക്കളാണ് പരാതിയിൽ ഒപ്പിട്ടിട്ടുള്ളത്.

ഹരിത- എം.എസ്.എഫ് തര്‍ക്കം പരിഹരിക്കാന്‍ സാദിഖലി തങ്ങള്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമവായമായിരുന്നില്ല. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് സാദിഖലി തങ്ങള്‍ ഹരിത നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസിനെതിരെ നടപടിയെടുത്താലേ പരാതി പിന്‍വലിക്കൂവെന്ന് ഹരിത നേതാക്കള്‍ അറിയിച്ചു.

മലപ്പുറത്ത് ഹരിത നേതാക്കളായ മുഫീദ തസ്‌നിയും നജ്മ തബ്ഷിറയുമായാണ് പാണക്കാട് സാദിഖലി തങ്ങള്‍ സമവായ ചര്‍ച്ച നടത്തിയത്. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചാല്‍ പി.കെ നവാസിനെതിരെ നടപടിയെടുക്കാമെന്ന് തങ്ങള്‍ ഹരിത നേതാക്കളെ അറിയിച്ചു. എന്നാൽ  ആദ്യം നവാസിനെതിരെ നടപടിയെടുക്കണമെന്നും അതിന് ശേഷം പരാതി പിൻവലിക്കാമെന്നുമാണ് ഹരിത നേതാക്കൾ അറിയിച്ചത്.

വനിതാ കമ്മീഷന് നല്‍കിയ പരാതിയുടെ ഉള്ളടക്കം ഹരിത നേതാക്കള്‍ തങ്ങളെ ബോധിപ്പിച്ചു. പി എം എ സലാം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വനിതകളുടെ വാദം പറയാന്‍ പോലും അവസരം തന്നില്ലെന്നും പാര്‍ട്ടിക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും ഹരിത നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയെ വിശദമായി കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും നടപടി എടുക്കുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു.

പൊലീസ് കേസെടുത്താൽ വിദ്യാർത്ഥി നേതാക്കളുടെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ നീങ്ങും. പരാതിയിൽ വനിതകൾ ഉറച്ച് നിന്നാൽ അത് ലീഗ് രാഷ്ട്രീയത്തിനും വലിയ തലവേദന സൃഷ്ടിക്കും
Published by:Naveen
First published: