നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദ്യാഭ്യാസ കിറ്റ് ഫണ്ട് വിവാദത്തില്‍ കുരുങ്ങി മുസ്ലിംലീഗ്; എം എസ് എഫ് ദേശീയ പ്രസിഡന്റിനെതിരെ ആരോപണം

  വിദ്യാഭ്യാസ കിറ്റ് ഫണ്ട് വിവാദത്തില്‍ കുരുങ്ങി മുസ്ലിംലീഗ്; എം എസ് എഫ് ദേശീയ പ്രസിഡന്റിനെതിരെ ആരോപണം

  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15ലക്ഷം രൂപ വക മാറ്റി നല്‍കി എന്നാണ് മറ്റൊരാരോപണം. ഇത് വാസ്തവ വിരുദ്ധമാണ്. കത്വ ഉന്നാവ - ഫണ്ട് പിരിച്ചത് ദേശീയ കമ്മറ്റിയാണെന്നിരിക്കെ പി കെ ഫിറോസിനെ പോലും ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ ഇദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമായിരിക്കയാണെന്നും നേതാക്കള്‍ പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: കത്വ - ഉന്നാവ അഴിമതി ആരോപണത്തിന് പിന്നാലെ എം എസ് എഫിനെതിരെ വിദ്യാഭ്യാസ സഹായ നിധി പിരിവിലും വന്‍ തട്ടിപ്പെന്ന് ആരോപണം. എം എസ് എഫ് ദേശീയ അധ്യക്ഷന്‍ ടി പി അഷ്റഫലിക്കെതിരെ ആരോപണവുമായി മുസ്ലിംലീഗ് മുന്‍ ദേശീയ കമ്മിറ്റിയംഗം യൂസഫ് പടനിലമാണ് രംഗത്ത് വന്നത്. ഉത്തരേന്ത്യയിലെ നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പിരിച്ച പണം സ്വന്തം അക്കൗണ്ടിലേക്ക് അഷ്റഫലി വക മാറ്റിയെന്നാണ് ആരോപണം.

  കത്വ - ഉന്നാവ സാമ്പത്തിക തിരിമറിയ്ക്ക് പിന്നാലെ മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കുകയാണ് എം എസ് എഫിന്റെ വിദ്യാഭ്യാസ സഹായ പണപ്പിരിവിലെ ക്രമക്കേടും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുടെ വിദ്യാഭ്യാസ കിറ്റ് നല്‍കാന്‍ പിരിച്ച ലക്ഷങ്ങള്‍ എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്റഫലി സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ച് വകമാറ്റിയെന്നാണ് ആരോപണം.

  2018-2019 കാലയളവില്‍ പിരിച്ച 60 ലക്ഷത്തിലധികം രൂപ എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാതെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചതിന്റെ രേഖകള്‍ സഹിതം അഷ്‌റഫലിക്കെതിരെ മുസ്ലിംലീഗ് മുന്‍ ദേശീയ കമ്മിറ്റിയംഗം യൂസഫ് പടനിലം രംഗത്തു വന്നു. നയാ ദിശ നയാ രാഷ്ട്ര എന്ന പേരിലാണ് സഹായ പദ്ധതി ആരംഭിച്ചത്. പിന്‍വലിച്ച തുക ഉപയോഗിച്ച് ടി പി അഷ്റഫലി ആഢംബരയാത്ര നടത്തിതിന്റെ രേഖകള്‍ യൂസഫ് പടനിലം പുറത്തു വിട്ടു.

  സംസ്ഥാനത്ത് SSLC, പ്ലസ് ടു പരീക്ഷകൾ മാറ്റി

  കത്വ - ഉന്നാവ ഫണ്ട് പിരിവ് തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിംലീഗിനുണ്ടാക്കിയ ക്ഷതം ചെറുതായിരുന്നില്ല. കത്വ - ഉന്നാവ പെണ്‍കുട്ടിക്ക് വേണ്ടി പിരിച്ച തുക വക മാറ്റിയെന്നതിന്റെ തെളിവ് പുറത്തു വന്നതോടെ കൃത്യമായ മറുപടി നല്‍കാന്‍ പോലുമാകാതെ ലീഗ് നേതൃത്വം വിയര്‍ത്തിരുന്നു. അതിന് തൊട്ടു പിന്നാലെയാണിപ്പോള്‍ ഉത്തരേന്ത്യയിലെ പിന്നോക്ക കുട്ടികള്‍ക്ക് വിദ്യാഭ്യാസ കിറ്റ് വാങ്ങാന്‍ പരിച്ച തുക എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്റഫലി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന വിവാദം ലീഗിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.

  തുടര്‍ച്ചയായുള്ള ഫണ്ട് വിവാദങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് തെരഞ്ഞെടുപ്പ് ആയുധമാകുമ്പോള്‍ ലീഗിനുള്ളിലും അസ്വാരസ്യങ്ങള്‍ പുകയുന്നുണ്ട്. സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ടി പി അഷ്റഫലിയെ ഇതോടെ പട്ടികയില്‍ നിന്ന് വെട്ടിയേക്കുമെന്നും സൂചനയുണ്ട്. കത്വ - ഉന്നാവ ഫണ്ട് വിവാദം പി കെ ഫിറോസിനെ ലക്ഷ്യം വച്ചായിരുന്നെങ്കില്‍ വിദ്യാഭ്യാസ കിറ്റ് ഫണ്ട് വിവാദം ടി പി അഷ്റഫലിക്കെതിരെയും. ഇരുവരും പി കെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിനൊപ്പം നില്‍ക്കുന്നവരാണ്.

  സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

  കത്വ, ഉന്നാവ ഇരകള്‍ക്ക് നിയമസഹായം നല്‍കാന്‍ പിരിച്ച ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിന് മറുപടിയുമായി യൂത്ത് ലീഗ് രംഗത്തു വന്നിരുന്നു. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സി കെ സുബൈര്‍, ഫൈസൽ ബാബു എന്നിവര്‍ വ്യക്തമാക്കിയിരുന്നു.

  തദ്ദേശ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം എന്നവകാശപ്പെട്ട് ആരോപണമുന്നയിച്ചത്. അദ്ദേഹത്തിന്റെ മേല്‍വിലാസം തന്നെ വ്യാജമാണ് എന്നത് അദ്ദേഹം പറയുന്നത് കളവാണെന്നതിന്റെ തെളിവാണെന്ന് സി കെ സുബൈര്‍ പറഞ്ഞു. കത്വ ഫണ്ട് ഒരു കോടിയോളം പിരിച്ചു എന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ഇത് പച്ചക്കള്ളമാണ്. 39,33,697.00 രൂപയാണ് യഥാര്‍ത്ഥത്തില്‍ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്.

  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15ലക്ഷം രൂപ വക മാറ്റി നല്‍കി എന്നാണ് മറ്റൊരാരോപണം. ഇത് വാസ്തവ വിരുദ്ധമാണ്. കത്വ ഉന്നാവ - ഫണ്ട് പിരിച്ചത് ദേശീയ കമ്മറ്റിയാണെന്നിരിക്കെ പി കെ ഫിറോസിനെ പോലും ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ ഇദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമായിരിക്കയാണെന്നും നേതാക്കള്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ കത്വ ഇരയുടെ പിതാവിന് വേണ്ടി അഡ്വ. കെ.കെ പുരി, ഹര്‍ഭജന്‍ സിംഗ്, പങ്കജ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തെയാണ് ദേശീയ കമ്മറ്റി നിയോഗിച്ചത്.

  കോടതി വിധിക്ക് ശേഷം പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലും യൂത്ത്‌ലീഗ് ദേശീയ കമ്മറ്റി അഭിഭാഷക സംഘത്തെ നിയോഗിച്ചു. എസ് എസ് ബസ്ര, മന്‍വീന്ദര്‍ സിംഗ്, എന്നിവരുടെ നേതൃത്വത്തിലുളള സംഘത്തെയാണ് നിയോഗിച്ചത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിക്ക് വേണ്ടി അഡ്വ. മുബീന്‍ ഫാറൂഖി (പഞ്ചാബ്) യാണ് ഇരു കോടതിയിലും കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ വിദ്യാഭ്യാസ നിധി ഫണ്ട് വിവാദത്തില്‍ ഇതുവരെയും എം എസ് എഫ്, യൂത്ത് ലീഗ്, മുസ്ലിംലീഗ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
  Published by:Joys Joy
  First published: