നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സി.കെ ജാനു പണം നൽകിയത് സി.കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക്; നൽകിയത് കടം വാങ്ങിയ പണമെന്ന് ശശീന്ദ്രൻ

    സി.കെ ജാനു പണം നൽകിയത് സി.കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക്; നൽകിയത് കടം വാങ്ങിയ പണമെന്ന് ശശീന്ദ്രൻ

    നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ കെ സുരേന്ദ്രൻ നൽകിയ പണം സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് നൽകിയതായി പി കെ നവാസ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു

    സികെ ജാനു

    സികെ ജാനു

    • Share this:
      കൽപ്പറ്റ: സി കെ ജാനു നാലര ലക്ഷം രൂപ കൽപ്പറ്റ മുൻ എംഎൽഎയും സിപിഎം നേതാവുമായ സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് നൽകിയതായി വെളിപ്പെടുത്തൽ. എൻ ഡി എ സ്ഥാനാർഥിയാകാൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് വാങ്ങിയ പത്തു ലക്ഷം രൂപയിൽ നാലര ലക്ഷം രൂപ ശശീന്ദരന്‍റെ ഭാര്യയ്ക്ക് ജാനു നൽകിയതായാണ് ആരോപണം. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കടം വാങ്ങിയ പണമാണ് ജാനു ഭാര്യയ്ക്ക് നൽകിയതെന്ന് സി കെ ശശീന്ദ്രൻ പ്രതികരിച്ചു. തീർത്തും സുതാര്യമായ രീതിയിലാണ് പണം കൈമാറിയതെന്നും അദ്ദേഹം അറിയിച്ചു.

      വാഹനം വാങ്ങുന്നതിനായി 2019ൽ താൻ സി കെ ജാനുവിന് പണം നൽകിയതെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു. ഇതിൽ ഒന്ന രലക്ഷം രൂപ 2020ൽ അക്കൌണ്ടിലൂടെ സി കെ ജാനു മടക്കി നൽകിയിരുന്നു. ശേഷിച്ച ഒന്നര ലക്ഷം രൂപയാണ് ഇപ്പോൾ നൽകിയതെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു. വാഹനം വാങ്ങാൻ കുറച്ചു പണം വായ്പയായി നൽകാമോയെന്ന് ചോദിച്ചാൻ ജാനു തന്നെ സമീപിച്ചത്. ആദ്യം അവരെ ഡ്രൈവേഴ്സ് യൂണിയൻ സൊസൈറ്റിയിലേക്ക് അയച്ചു. എന്നാൽ എന്തുകൊണ്ടോ അവിടെ നിന്ന് വായ്പ ലഭിച്ചില്ല. ഇതോടെയാണ് 2019 ഒക്ടോബറിൽ അക്കൌണ്ട് വഴി മൂന്നു ലക്ഷം രൂപ നൽകിയത്. ജാനുവുമായി നടന്ന എല്ലാ പണമിടപാടും അക്കൌണ്ട് വഴിയായിരുന്നുവെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.

      നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ കെ സുരേന്ദ്രൻ നൽകിയ പണം സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് നൽകിയതായി പി കെ നവാസ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിന്‍റെ തെളിവ് കൈവശമുണ്ടെന്നും നവാസ് പൊലീസിനോട് പറഞ്ഞു. നാലര ലക്ഷം രൂപയാണ് ഇത്തരത്തിൽ കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെയാണ് പ്രതികരണവുമായി സി കെ ശശീന്ദ്രൻ രംഗത്തെത്തിയത്.

      എൻ ഡി എ സ്ഥാനാർഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിച്ച സികെ. ജാനുവിന് പണം നൽകിയെന്ന ആരോപണം നിഷേധിച്ച് ഈ മാസം ആദ്യം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ജാനുവുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും പണം കൈമാറിയിട്ടില്ലെന്നുമാണ് കെ. സുരേന്ദ്രന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞുൃത്. "സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. സി.കെ. ജാനുവിന് ഞാന്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല. സി. കെ. ജാനു മത്സരിച്ച മണ്ഡലത്തില്‍ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്."  ആദിവാസി നേതാവായത് കൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

      "ശബ്ദരേഖയില്‍ 10 കോടി, പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങള്‍ വ്യക്തമാകു. സി.കെ. ജാനുവിന് എന്നെയൊ എന്നെക്കാള്‍ മുകളിലുള്ള നേതാവിനെയൊ വിളിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ല. അങ്ങനെ സികെ. ജാനുവിന് പണം ആവശ്യമാണെങ്കില്‍, ബി.ജെ.പി. നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ അത് മറ്റാരും അറിയുമായിരുന്നില്ല. സി.കെ. ജാനുവിന് എന്നെ എപ്പോള്‍ വിളിക്കാനുള്ള സാതന്ത്രവും വിശ്വാസ്യതയും ഞങ്ങള്‍ തമ്മിലുണ്ട്. ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ അവരുടെ പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങളുടെ ഭാഗമാണ്."- സുരേന്ദ്രൻ പറഞ്ഞു.
      Published by:Anuraj GR
      First published:
      )}