കോഴിക്കോട്: പഞ്ചാബില്‍ പ്രധാനമന്ത്രിയെ (PM Narendra Modi) തടഞ്ഞ കര്‍ഷക നടപടിയെ അപലപിച്ച വ്യവസായി എം.എ യൂസുഫലിയെ (M A Yusuff Ali)വിമര്‍ശിച്ച് MSF ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലി. പഞ്ചാപ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ടല്ല, കൃഷി ചെയ്യുന്ന മണ്ണ് കര്‍ഷകര്‍ക്ക് നല്‍കാനാണ് പ്രധാനമന്ത്രിയെ തടഞ്ഞതെന്ന് ടി.പി അഷ്റഫലി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ മാളുകളും വ്യവസായ പാര്‍ക്കുകളും കെട്ടിപ്പടുക്കാന്‍ മോദിയുടെയും യോഗിയുടെ പിന്തുണ വേണ്ടിവരുമെന്നും എന്നാല്‍ ഫാസിസത്തിനെതിരെ പോരാടുന്ന ജനതക്ക് അതിന്റെ ആവശ്യമില്ലെന്നും അഷ്റഫലി പറയുന്നു. മോദി സ്തുതി ഗീതം നടത്തി രാജ്യത്ത് നടന്ന ഐതിഹാസികമായ കര്‍ഷക സമകത്തെ പരിഹസിക്കുകയാണ് യൂസുഫലി ചെയ്തതെന്നും അഷ്റഫലി വ്യക്തമാക്കുന്നു.
പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്ര തടഞ്ഞത് ദുഃഖകരവും ദൗര്ഭാഗ്യകരവുമാണെന്നായിരുന്നു എം.എ യൂസുഫലിയുടെ ട്വീറ്റ്. നമ്മുടെ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനുമായി പ്രാര്‍ത്ഥന നടത്തിയെന്നും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ മോദിക്ക് കഴിയട്ടെയെന്നും യൂസുഫലി പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് എം.എസ്.എഫ് നേതാവ് ടി.പി അഷ്റഫലിയുടെ പ്രതികരണം.
ടി.പി അഷ്റഫലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപംപ്രിയപ്പെട്ട യൂസുഫലി സാഹിബ്, ലോകം കീഴടക്കിയ ഒരു മലയാളി വ്യവസായി എന്ന നിലയില്‍ താങ്കളോട് മതിപ്പുണ്ട്. ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തന രംഗത്തെ താങ്കളുടെ സഹായങ്ങള്‍ കണ്ട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാല്‍ ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനകളുമായി വന്ന് വര്‍ഗീയ,ഫാഷിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത്. താങ്കള്‍ക്ക് എല്ലാം കച്ചവടമാകും.ഇന്ത്യയില്‍ ഇനിയും ലുലു മാളുകളും, വ്യവസായ പാര്‍ക്കുകളും തുറക്കാന്‍ ഇന്ത്യന്‍ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാന്‍ മോഡിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും എന്നാല്‍ വര്‍ഗീയ,ഫാഷിസ്റ്റ് വിരുദ്ധ ജനതക്ക് അതിന്റെ ആവശ്യമില്ല.
Also Read-
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച നിയമ പോരാട്ടത്തിലേക്ക്മോഡിയെ പഞ്ചാബില്‍ തടഞ്ഞവര്‍ പഞ്ചാബ് വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിച്ചല്ല തടഞ്ഞത്. അവരുടെ ഗോതമ്പ്, നെല്പാടങ്ങള് അവര്‍ക്ക് നല്‍കണം, ഞങ്ങള്‍ ഈ മണ്ണിന്റെ ഉടമകളായ കര്‍ഷകരാണെന്ന് പറഞ്ഞാണ്.
Also Read-
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച; പ്രതിഷേധത്തിനിടെ 20 മിനിട്ട് ഫ്ലൈഓവറിൽ കുടുങ്ങിപ്രാര്ത്ഥന നടത്താന്‍ അത് റോഡപകടമോ വാഹന തകരാറോ പോലുള്ള ആപത്തുകളായിരുന്നില്ല, സമരമാണ്. എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ള സമരം. അതില്‍ രാഷ്ട്രീയം മറന്നു പ്രാര്‍ത്ഥന സമ്മാനിക്കേണ്ടുന്ന സവിശേഷ സിമ്പതി എന്താണെന്നറിയില്ല.
ജന വിരുദ്ധ നിയമങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രതിഷേധവും സമരവുമുണ്ടാവും അതാണ് ജനാധിപത്യത്തിന്റെ സവിശേഷത.
രാജ്യം കണ്ട ഉജജ്വല സമരമായ ആ കര്‍ഷകസമരം വഴി ജനങ്ങള്‍ക്ക് മുന്നില്‍ മുട്ട്കുത്തിയിരിക്കുകയാണ് മോഡി.
താങ്കളുടെ ഈ മോഡി സ്തുതിഗീതം വഴി മഹത്തായ കര്‍ഷകസമരത്തെയും, രാജ്യത്തെ വര്‍ഗീയ, ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കള്‍ പരിഹസിക്കുകയാണ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.