നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എം എസ് എഫ് ഭാരവാഹികളെ പാണക്കാട് നിന്ന് പ്രഖ്യാപിച്ചേക്കും; യോഗം ചേരാതെ ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള നീക്കവുമായി സാദിഖലി തങ്ങള്‍ വിഭാഗം

  എം എസ് എഫ് ഭാരവാഹികളെ പാണക്കാട് നിന്ന് പ്രഖ്യാപിച്ചേക്കും; യോഗം ചേരാതെ ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള നീക്കവുമായി സാദിഖലി തങ്ങള്‍ വിഭാഗം

  സംസ്ഥാന പ്രസിഡന്റിനെ പാണക്കാട് നിന്ന് പ്രഖ്യാപിച്ചാല്‍ ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും രാജിവയ്ക്കുമെന്ന നിലപാടിൽ മറുപക്ഷം

  msf

  msf

  • Share this:
  കോഴിക്കോട്: എം എസ് എഫ് സംസ്ഥാന കൗണ്‍സിലിലെ ബഹളത്തെ തുടർന്നുള്ള നടപടിക്ക് പിന്നാലെ യോഗം ചേരാതെ ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള നീക്കവുമായി സാദിഖലി തങ്ങള്‍ വിഭാഗം.  പി.കെ. ഫിറോസ് വിഭാഗത്തിന്റെ പിന്തുണയുള്ള നിഷാദ് കെ. സലീമിന് പകരം പി.കെ നവാസിനെ പ്രസിഡന്റായി പ്രഖ്യാപിക്കും എന്നാണ് സൂചന. സംസ്ഥാന പ്രസിഡന്റിനെ പാണക്കാട് നിന്ന് പ്രഖ്യാപിച്ചാല്‍ ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും രാജിവയ്ക്കും എന്ന നിലപാടിലാണ് മറുപക്ഷം.

  also read:ചോദ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് സംശയം; സെക്രട്ടേറിയറ്റ് ജീവനക്കാരുടെ PSC കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ വിജിലൻസ് അന്വേഷണം

  പാണക്കാട് സാദിഖലി തങ്ങളുടെ പിന്തുണയുള്ള പി.കെ. നവാസിനെ പ്രസിഡന്റായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു വരാണാധികാരികളും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരുമായ പി.എം. സാദിഖലി, സി.പി ചെറിയ മുഹമ്മദ് എന്നിവരെ ലീഗ് ഹൗസില്‍ പൂട്ടിയിട്ടത്. മുസ്ലിം ലീഗിന്റെ പോഷകസംഘടനകളില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവത്തിന് പിന്നാലെ ആറ് എംഎസ്എഫ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു.

  എം.സി. മായിന്‍ ഹാജി, പി.എം.എ. സലാം എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ അവിടം കൊണ്ടും കാര്യങ്ങള്‍ തീരില്ലെന്നാണ് ലീഗ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. അടുത്തയാഴ്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെ പാണക്കാട് നിന്ന് പ്രഖ്യാപിക്കാനാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങളുടെ നീക്കം.

  പി.കെ. ഫിറോസ് വിഭാഗത്തിന്റെ പിന്തുണയുള്ള നിഷാദ് കെ. സലീമിന് പകരം പി.കെ നവാസിനെ പ്രസിഡന്റായി പ്രഖ്യാപിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും രാജിവെക്കുമെന്ന നിലപാടിലാണ് ഫിറോസ് പക്ഷം. 12 ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്നാണ് ഇവരുടെ അവകാശവാദം.
  Published by:Gowthamy GG
  First published:
  )}