സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കളെ തടഞ്ഞു; ഭാരവാഹികളെ തീരുമാനിക്കാനാകാതെ MSF

വരണാധികാരിയായ ലീഗ് സംസ്ഥാന സിക്രട്ടറി പി എം സാദിഖലി,  പി കെ നവാസിനെ പ്രസിഡന്റായി പ്രഖ്യാപിക്കാന്‍ ഒരുങ്ങിയതോടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു...

News18 Malayalam | news18-malayalam
Updated: February 10, 2020, 8:01 AM IST
സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കളെ തടഞ്ഞു; ഭാരവാഹികളെ തീരുമാനിക്കാനാകാതെ MSF
msf
  • Share this:
കോഴിക്കോട്: സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെുക്കാൻ ചേർന്ന എം.എസ്.എഫ് കൗൺസിൽ യോഗത്തിൽ കൈയാങ്കളി. ഇരുവിഭാഗം ചേരിതിരിഞ്ഞു ഏറ്റുമുട്ടുന്ന സ്ഥിതി വന്നതോടെ ഭാരവാഹികളെ തീരുമാനിക്കാനാകായെ യോഗം പിരിഞ്ഞു. ഇതിനിടയിൽ മുതിർന്ന നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെക്കുകയും ചെയ്തു.

ഭാരവാഹികളെ തെരഞ്ഞെടുക്കാതെയായിരുന്നു  ഡിസംബറിൽ എം എസ് എഫ് സംസ്ഥാന സമ്മേളനം പിരിഞ്ഞത്. സമ്മേളനത്തിൽ തുടങ്ങിയ തർക്കം സംസ്ഥാന കൗൺസിൽ ആയപ്പോൾ നേതാക്കളെ തടയുന്നത് വരെയെത്തി. എം എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന നിഷാദ് കെ സലീമിനെ പ്രസിഡന്റാക്കണമെന്നായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യം. 12 ജില്ലാകമ്മിറ്റികൾ ഇതിനൊപ്പം നിന്നു. എന്നാൽ പി കെ നവാസിനെ പ്രസിഡന്റാക്കണമെന്ന് സാദിഖലി തങ്ങളും രണ്ട് ജില്ലാ കമ്മിറ്റികളും നിലപാടെടുത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

വരണാധികാരിയായ ലീഗ് സംസ്ഥാന സിക്രട്ടറി പി എം സാദിഖലി,  പി കെ നവാസിനെ പ്രസിഡന്റായി പ്രഖ്യാപിക്കാന്‍ ഒരുങ്ങിയതോടെ പ്രതിഷേധം ആരംഭിച്ചു. തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിലായിരുന്നു ഔദ്യോഗിക പക്ഷം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഭാരവാഹി പ്രഖ്യാപനം നടത്തുമെന്നും യോഗം അവസാനിപ്പിക്കാമെന്നും  പി എം സാദിഖലി  പറഞ്ഞതോടെ പ്രവർത്തകർ ബഹളം തുടങ്ങി.

പി എം സാദിഖലിയെയും ലീഗ് നേതാവ് സി പി ചെറിയമുഹമ്മദിനെയും  ഒരു വിഭാഗം തടഞ്ഞു. എം കെ മുനീറും പി കെ ഫിറോസുമെത്തി അനുനയ ചർച്ച നടത്തിയതോടെയാണ് താത്കാലിക പരിഹാരമായത്. ഈ മാസം പതിനാറിന്  വീണ്ടും യോഗം ചേരും.
First published: February 10, 2020, 8:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading