നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഹരിത'യുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ MSF സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍

  'ഹരിത'യുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ MSF സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍

  സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിന് മേല്‍ ചുമത്തിയിരിക്കുന്നത്. ജൂണ്‍ 22 ന് നടന്ന യോഗത്തിലാണ് അധിക്ഷേപ പരാമര്‍ശമുണ്ടായതായി പരാതിയില്‍ പറയുന്നത്.

  Navas MSF

  Navas MSF

  • Share this:
   കോഴിക്കോട്: എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനില്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്. മൊഴി നല്‍കാനും വിശദാംശങ്ങള്‍ നല്‍കാനുമാണ് വിളിപ്പിച്ചതെന്നാണ് ചോദ്യംചെയ്യലിന്  മുന്‍പേ നവാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

   മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നവാസിനുമേല്‍ ചുമത്തിയിരിക്കുന്നത്.

   നേരത്തെ ഹരിതയിലെ പത്ത് അംഗങ്ങള്‍ ലൈംഗിക അധിക്ഷേപ പരാതി സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പോലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു. ഈ പരാതിക്കാരായ പെണ്‍കുട്ടികളെ ചെമ്മങ്ങാട് സ്റ്റേഷനില്‍ വിളിക്കുകയും അവരില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ പെണ്‍കുട്ടികള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നവാസിന്റെ അറസ്റ്റിലേക്ക് കടക്കുന്നത്.

   സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിന് മേല്‍ ചുമത്തിയിരിക്കുന്നത്. ജൂണ്‍ 22 ന് നടന്ന യോഗത്തിലാണ് അധിക്ഷേപ പരാമര്‍ശമുണ്ടായതായി പരാതിയില്‍ പറയുന്നത്. ഈ യോഗത്തിന്റെ മിനുട്ട്‌സും മറ്റ് വിശദാംശങ്ങളും ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

   Also Read- 'ഹരിതയിൽ ലീഗ് നേതൃത്വത്തിന് വീഴ്ച'; പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാ​ഗം; നേതൃത്വത്തിന് കത്തയച്ചു

   യോഗത്തിന്റെ മിനുട്ട്‌സ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്ന് എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന് നിര്‍ദേശം നല്‍കിയിരുന്നു. എം എസ് എഫില്‍ പി കെ നവാസിന്റെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന നേതാവാണ് ലത്തീഫ് തുറയൂര്‍. നവാസിനെതിരായ തെളിവുകള്‍ പൊലീസിനു മുന്നില്‍ ഹാജരാക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. കാരണം ഹരിത കമ്മിറ്റി പിരിച്ചുവിട്ട മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയുടെ തീരുമാനത്തില്‍ ഇവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. പി കെ നവാസിനെതിരായ ഹരിത മുന്‍ഭാരവാഹികളുടെ ഏത് നീക്കത്തെയും പിന്തുണയ്ക്കനാണ് ഈ പക്ഷത്തിന്റെ തീരുമാനം.

   നേതൃത്വത്തിനെതിരേ വനിതാ കമ്മീഷനെ സമീപിച്ചതിന് പിന്നാലെ നിലവിലെ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് ഉന്നതാധികാരസമിതിയോഗം കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ബുധനാഴ്ച മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. കടുത്ത അച്ചടക്കലംഘനം നടത്തിയതിന്റെ പേരിലാണ് പിരിച്ചുവിടുന്നതെന്ന് തീരുമാനമറിയിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയിരുന്നു.

   Also Read- 'ആണ്‍കുട്ടികൾ മാപ്പ് ചോദിച്ചല്ലോ? പെൺകുട്ടികൾക്ക് എന്താ പരാതി പിൻവലിച്ചാൽ': വനിതാ ലീഗ് നേതാവ് ഖമറുന്നിസ അൻവർ

   ഇതിനിടെ, ഹരിതയ്ക്ക് പിന്തുണയുമായി എം എസ് എഫിലെ ഒരു വിഭാ​ഗം രംഗത്തെത്തിയിട്ടുണ്ട്.. ഹരിതയ്ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ലത്തീഫ് തുറയൂര്‍ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവർ മുസ്ലിം ലീ​ഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു.
   Published by:Rajesh V
   First published:
   )}