സ്വർണ്ണക്കടത്ത് കേസിൽ എം. ശിവശങ്കറിന് മുന്നില്‍ മുന്‍കൂര്‍ ജാമ്യ സാധ്യതയില്ല. കേസില്‍ ശിവശങ്കറിന് അറിവുണ്ടെന്ന് കണ്ടാല്‍ എന്‍.ഐ.എ.ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകുമെന്ന് നിയമ വിദ്ഗദ്ധര്‍. യു.എ.പി.എ. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സാധ്യതയില്ലെന്നതും ശിവശങ്കറിനു മുന്നിലെ മറ്റ് സാധ്യതകള്‍ അടയ്ക്കുന്നു.
തിങ്കളാഴ്ച ശിവശങ്കറിനെ എന്‍.ഐ.എ. രണ്ടാം വട്ടം ചോദ്യം ചെയ്യാനിരിക്കെയാണ് നിയമവിദഗ്ദ്ധരുടെ പ്രതികരണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ രാജ്യദ്രോഹമടക്കമാണ് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ. ചുമത്തിയിരിക്കുന്നത്. പ്രതികളുമായുള്ള അടുത്ത ബന്ധമാണ് അന്വേഷണം ശിവശങ്കറിലേക്കും നീങ്ങാന്‍ കാരണം.
ഒരു വട്ടം ദീര്‍ഘനേരം ചോദ്യം ചെയ്ത ശേഷമാണ് തിങ്കളാഴ്ച കൊച്ചിയിലെ എന്‍.ഐ.എ. ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നത്. സി.ആര്.പി.സി.യി.ലെ 438-ാം വകുപ്പ് പ്രകാരം അറസ്റ്റിന് മുന്‍പേയുള്ള ജാമ്യം എന്ന സാധ്യത യു.എ.പി.എ. കേസില്‍ ബാധമല്ല. അതുകൊണ്ട് തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടാനും ഇദ്ദേഹത്തിനാകില്ല.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി നിയമോപദേശം തേടിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച മറുപടിയും ഇത് തന്നെയാണ്. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷയും മുന്‍കൂര്‍ജാമ്യ സാധ്യതയില്ല എന്ന കാര്യം സൂചിപ്പിച്ചു.
എന്‍.ഐ.എ. കോടതിയിലും മുന്‍കൂര്‍ജാമ്യാപേക്ഷ നില്കില്ലെന്നുപറഞ്ഞ മുതിര്‍ന്ന അഭിഭാഷകന് സെബാസ്റ്റ്യന്‍ പോള്‍ രണ്ടാമതും എന്‍.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതില്‍ അപകടസൂചനയുണ്ടെന്നും പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.