• HOME
  • »
  • NEWS
  • »
  • kerala
  • »
  • M T Ramesh | 'പശുവിനെ കൊല്ലാൻ നിരോധനമുണ്ട്, നിഖിലയുടേത് അറിവില്ലായ്മ'; എം ടി രമേശ്

M T Ramesh | 'പശുവിനെ കൊല്ലാൻ നിരോധനമുണ്ട്, നിഖിലയുടേത് അറിവില്ലായ്മ'; എം ടി രമേശ്

ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്

  • Share this:
    ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് (Cow) മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ നടി നിഖില വിമലിനെതിരെ (Nikhila Vimal) ബിജെപി (BJP) സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് (M T Ramesh) രംഗത്ത്. ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ടെന്നും നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നു൦ പറഞ്ഞാണ് എം ടി രമേശ് രംഗത്തെത്തിയത്.

    നിഖിലയെ അനുകൂലിച്ചവർ പൊതുവേദിയിൽ 15കാരി പെൺകുട്ടി അപമാനിതയായ സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സംഘടിപ്പിച്ച ‘കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ?’ എന്ന ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു രമേശിന്റെ പ്രതികരണം.

    വിഷയത്തിൽ നിഖിലയെ പിന്തുണച്ച് എഴുത്തുകാരനായ എം മുകുന്ദന്‍ രംഗത്ത് വന്നു. പശുവിനെ കൊന്നാല്‍ കലാപമുണ്ടാകുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. 'ഭക്ഷിക്കുവാൻ മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം ഇളവ് നല്‍കുന്നതെന്തിനാണ്. പശു ഒരു മൃഗമാണെന്നാണ് നാം പഠിച്ചിരുന്നത്. എന്നാല്‍ ഇന്ന് പശു ഭയപ്പെടുത്തുന്ന മൃഗമായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്.' - മുകുന്ദൻ പറഞ്ഞു.

    Also read- Nikhila Vimal| 'കോഴിക്കില്ലാത്ത പരിഗണന പശുവിന് എന്തിന്? നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ലെന്ന ഒരു സിസ്റ്റമേയില്ല': നിഖില വിമൽ

    ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നാണ് നിഖില അഭിപ്രായപ്പെട്ടത്. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും താരം പറഞ്ഞു.ജോ ആന്‍ഡ് ജോ (Jo & Jo)എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ പ്രതികരണം.

    'ആരെങ്കിലും അടുത്ത് വന്നാല്‍ ഞാന്‍ വീടിന് തീയിടും'; ഫോണില്‍ നിന്ന് ഗെയിം ഡിലിറ്റ് ആക്കിയതിന് എട്ടാം ക്ലാസുകാരന്‍റെ ഭീഷണി

    ‘ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..’ വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് ഒരു എട്ടാം ക്ലാസുകാരൻ മുഴക്കിയ ഭീഷണികേട്ട് പോലീസടക്കം ഒരു നിമിഷത്തേക്ക് പകച്ചുപോയി. ഓൺലൈൻ ഗെയിമായ ‘ഫ്രീഫയർ’ മൊബൈൽ ഫോണിൽ നിന്ന് അമ്മ ഡിലീറ്റ് ചെയ്തതിന്റെ ദേഷ്യത്തിലാണ് കുട്ടി ഭീഷണി മുഴക്കിയത്. മകൻ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട വിവരം അമ്മ അറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് സംഘം ശാന്തമായി സംസാരിച്ച് ഒരുവിധം കുട്ടിയെ പുറത്തെത്തിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.
    Published by:Naveen
    First published: