എം ടിക്ക് 87 ന്റെ മധുരം; കോവിഡിൽ കാലം തളംകെട്ടി നിൽക്കുമ്പോഴും മലയാളി വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം
കര്‍മ്മ മണ്ഡലങ്ങളില്‍ ആ വന്‍ മരങ്ങളില്‍ നിന്ന് അടര്‍ന്ന് വീഴുന്ന പുഷ്പങ്ങളായിരുന്നു ഓരോ എഴുത്തുകളും.

News18
- News18 Malayalam
- Last Updated: July 15, 2020, 3:04 PM IST
കോഴിക്കോട്: മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍. എംടി എന്ന വന്മരത്തെ അങ്ങനെ കൂട്ടിവായിക്കണം. കഥകളും സിനിമകളും ചേരുംപടി ചേരുമ്പോള്‍ മലയാള സാഹിത്യലോകത്തിന് എംടിയെന്ന പേരാണ് പഥ്യം. കര്‍മ്മ മണ്ഡലങ്ങളില്‍ ആ വന്‍ മരങ്ങളില്‍ നിന്ന് അടര്‍ന്ന് വീഴുന്ന പുഷ്പങ്ങളായിരുന്നു ഓരോ എഴുത്തുകളും. അഭ്രപാളികളെ മലയാളിയുടെ ഹൃദയത്തോട് കൂട്ടിയോജിപ്പിച്ച ഒരു പിടി കഥാപാത്രങ്ങള്‍.
എം ടി വാസുദേവന്‍ നായരിന്ന് എണ്‍പത്തിയേഴാം വയസ്സിന്റെ നിറവിലാണ്. കര്‍ക്കടക മാസത്തിലെ ഉത്രട്ടാതി നക്ഷത്രമനസരിച്ചാണ് പിറന്നാളാഘോഷമെങ്കിലും മലയാള സാഹിത്യലോകവും സിനിമയുമെല്ലാം എം ടിയോടൊപ്പം സഞ്ചരിക്കുകയാണ്.ഒരു കാലഘട്ടത്തെ അനശ്വരമാക്കിയ എഴുത്തുകാരന്റെ ആണ്ട് പിറന്നാളിനൊപ്പം. TRENDING:എം.ടി.വാസുദേവൻ നായർക്ക് ഇന്ന് 87-ാം പിറന്നാൾ; പ്രിയ കഥാകാരന് ഇത്തവണ ആഘോഷങ്ങളില്ലാത്ത ജന്മദിനം [NEWS]സിനിമാ വാഗ്ദാനം നൽകി തട്ടിപ്പ്; പണം വാങ്ങി പറ്റിച്ചതായി ടിക് ടോക്ക് താരം [NEWS]കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ [NEWS]
മലയാളത്തിന്റെ എം ടി യെ തേടിയെത്തിയ ബഹുമതികള്‍ എത്രയെത്ര. നോവലും കഥകളും തിരക്കഥകളും സിനിമകളുമായി ജീവിതത്തെ പുഷ്പിച്ച് നിര്‍ത്തിയ കൂടല്ലൂര്ക്കാരന്. കോഴിക്കോടിനെ നെഞ്ചേറ്റിയ ഈ അതികായന് ജ്ഞാനപീഠം ഉള്‍പ്പെടെ എണ്ണിയാല്‍ തീരാത്ത ബഹുമതികൾ സ്വന്തമായി. 1933 ജൂലൈ 15ന് മദ്രാസ് പ്രവിശ്യയിലെ കൂടല്ലൂരില്‍ ജനിച്ച എം ടി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ മാധ്യമരംഗത്തും തന്റെതായ കയ്യൊപ്പ് ചാര്‍ത്തി.
കര്‍ക്കടകത്തിലെ ഉത്രട്ടാതി നക്ഷത്രത്തിലാണ് ജന്മദിനം. കൊവിഡില്‍ തട്ടി കാലം തളംകെട്ടി നില്‍ക്കുമ്പോഴും മലയാളി എംടിയെ വായിച്ചുകൊണ്ടിരിക്കുന്നു. തന്റെ എക്കാലത്തെയും മികച്ച സൃഷ്ടിയായ രണ്ടാംമൂഴം അഭ്രപാളിയിലെത്തിക്കാനാവാത്തതിന്റെ വൈഷമ്യത്തോടൊപ്പം എം ടി കൂടല്ലൂരിന്റെ പാടവരമ്പിലൂടെ നടന്നുനീങ്ങുകയാണ്. ഒപ്പം മലയാളിയുടെ ചിന്തകളും.
എം ടി വാസുദേവന്‍ നായരിന്ന് എണ്‍പത്തിയേഴാം വയസ്സിന്റെ നിറവിലാണ്. കര്‍ക്കടക മാസത്തിലെ ഉത്രട്ടാതി നക്ഷത്രമനസരിച്ചാണ് പിറന്നാളാഘോഷമെങ്കിലും മലയാള സാഹിത്യലോകവും സിനിമയുമെല്ലാം എം ടിയോടൊപ്പം സഞ്ചരിക്കുകയാണ്.ഒരു കാലഘട്ടത്തെ അനശ്വരമാക്കിയ എഴുത്തുകാരന്റെ ആണ്ട് പിറന്നാളിനൊപ്പം.