നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ മുരളീധരന്റെ വിവാദ പരാമര്‍ശം; പോരാട്ടം ആശയപരമാകണം, വ്യക്തി അധിക്ഷേപമാകരുത്'; മന്ത്രി റിയാസ്

  കെ മുരളീധരന്റെ വിവാദ പരാമര്‍ശം; പോരാട്ടം ആശയപരമാകണം, വ്യക്തി അധിക്ഷേപമാകരുത്'; മന്ത്രി റിയാസ്

  ഇന്ന് വ്യത്യസ്ത ചേരിയിലുള്ളവര്‍ക്ക് നാളെ ഒന്നിക്കേണ്ടിവരും. അപ്പോള്‍ പരാമര്‍ശങ്ങള്‍ തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു.

  മന്ത്രി പി എ മുഹമ്മദ് റിയാസ്

  മന്ത്രി പി എ മുഹമ്മദ് റിയാസ്

  • Share this:
   തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന് എതിരെ കെ മുരളീധരന്‍(K Muraleedharan) അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. (Minister Mohammad Riyas)മേയര്‍ക്കെതിരായ കെ മുരളീധരന്‍ നടത്തിയ പരാമര്‍ശം വ്യക്തിപരമായ അധിക്ഷേപമാണെന്നും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ആശയവും പോരാട്ടവും വ്യക്തിപരമായി മാറാന്‍ പാടില്ല.എല്ലാ നേതാക്കാന്‍ മാരും ഇതി ശ്രദ്ധിക്കണം.ഇന്ന് വ്യത്യസ്ത ചേരിയിലുള്ളവര്‍ക്ക് നാളെ ഒന്നിക്കേണ്ടിവരും. അപ്പോള്‍ പരാമര്‍ശങ്ങള്‍ തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു.

   അതേ സമയം കെ മുരളീധരന്‍ എംപിക്കെതിരെ ആര്യാ രാജേന്ദ്രന്‍ പോലീസില്‍(Police) പരാതി നല്‍കി. മ്യൂസിയം പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതിന് പോലീസ് തീരുമാനമെടുക്കും.

   കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന് മുരളീധരന്‍ പറഞ്ഞു. കോര്‍പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഗ്രസ് സമരത്തിനിടെയായിരുന്നു പരാമര്‍ശം.

   മുരളീധരന്റെ വാക്കുകള്‍- ''എം പി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ''

   ''ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇത്. കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്''- അദ്ദേഹം പറഞ്ഞു.

   KSRTC| എല്ലാ വിദ്യാർഥികൾക്കും കൺസഷൻ നൽകാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു; 650 ബസുകൾ കൂടി നിരത്തിലിറക്കും

   കെഎസ്ആ‍ർടിസി ബസ് (KSRTC Bus) കുറവുള്ള മേഖലകളിൽ എല്ലാ വിദ്യാർഥികൾക്കും കൺസഷൻ (Concession) നൽകാനാവില്ലെന്ന്  ഗതാഗത മന്ത്രി ആന്റണി രാജു (Transport Minister Antony Raju) നിയമസഭയിൽ പറഞ്ഞു. സ്വകാര്യ  സ്കൂളുകൾക്കും (Private Schools) കെഎസ്ആർടിസി സർവീസ് നടത്തും. സ്കൂൾ തുറക്കുന്നതോടെ അധികമായി 650 ബസുകൾകൂടി കെഎസ്ആർടിസി നിരത്തിലിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

   സ്കൂൾ തുറന്നാലും സംസ്ഥാനത്തെ മൂന്നിൽ രണ്ടു വിദ്യാർഥികൾക്കു മാത്രമേ സ്കൂളുകളിൽ എത്താനാവുകയുള്ളൂ. അവർക്ക് സ്കൂളുകളിലെത്താനുള്ള സൗകര്യം നിലവിൽ ഒരുക്കിയിട്ടുണ്ട്. ആശങ്കകൾക്ക് ഇടമില്ലെന്നും മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. കെഎസ്ആർടിസി ബസിന്റെ ശേഷിയുടെ 25 ശതമാനം വിദ്യാർഥികൾക്കായി നീക്കിവെക്കും.

   Also Read- കെ മുരളീധരന് എതിരെ പൊലീസില്‍ പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍

   കെഎസ്ആർടിസി ബസുകൾ കുറവുള്ള  മേഖലകളിൽ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 25 ശതമാനം വിദ്യാർഥികൾക്കു മാത്രമായിരിക്കും കൺസഷൻ. ഇത് പ്രിൻസിപ്പലിന്റെ ശുപാർശയ്ക്ക് അനുസരിച്ച് നൽകും. എല്ലാവർക്കും കൺസഷൻ നൽകിയാൽ പിന്നെ കൺസഷൻ മാത്രമെ കാണുകയുള്ളൂ ബസ് കാണില്ലെന്നും മന്ത്രി പറഞ്ഞു.
   ആയിരം സ്വകാര്യ സ്കൂളുകളിൽ നിന്നും കെഎസ്ആർടിസി സർവീസിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. സ്കൂൾ ബസുകൾക്ക് രണ്ടുവർഷത്തെ നികുതി ഒഴിവാക്കിയുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

   Also Read- മോന്‍സനുമായുള്ള കൂടിക്കാഴ്ച; ഡിജിപി അനില്‍കാന്തിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

   കോവിഡ്  കാലത്തെ വിദ്യാർഥികളുടെ യാത്രയ്ക്ക് മോട്ടോർ വാഹന വകുപ്പ് പ്രൊട്ടോകോൾ തയ്യാറാക്കി കഴിഞ്ഞു. സ്കൂൾ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പ് വരുത്താൻ നിർദേശം നൽകി. സ്കൂൾ തുറക്കുന്നതിനു മുൻപ് ചെയ്യേണ്ട ക്രമീകരണങ്ങൾ എല്ലാം വകുപ്പ് പൂർത്തിയാക്കിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

   Also Read- എം.ജി. സർവകലാശാല അക്രമം: എസ്എഫ്ഐ ക്രിമിനൽ സംഘമെന്ന് പ്രതിപക്ഷ നേതാവ്

   സ്കൂൾ തുറക്കുന്നതോടെ അധികമായി 650 ബസുകൾ കൂടി കെഎസ്ആർടിസി ഇറക്കും.  ഗ്രാമവണ്ടികൾ അടുത്ത വർഷം ഏപ്രിൽ മുതൽ ആരംഭിക്കും. ഇതോടെ ഗ്രാമങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാനാകുമെന്നും മന്ത്രി ആന്റണി രാജു സഭയിൽ പറഞ്ഞു.

   Also Read-Antique Fraud | ഒരുകോടിയിലേറെ രൂപ നല്‍കിയില്ല; മോന്‍സനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ
   Published by:Jayashankar AV
   First published:
   )}