• HOME
  • »
  • NEWS
  • »
  • kerala
  • »
  • MUHARAM OMITTED FROM CONSUMER FED S ONACHANTHA AFTER PROTEST

പ്രതിഷേധം കനത്തു; ഓണച്ചന്തയിൽ നിന്ന് 'മുഹറം' ഒഴിവാക്കി

ഇനി മുതല്‍ സബ്‌സിഡി വിപണിയുടെ ഭാഗമായ എഴുത്തുകളിലും യോഗങ്ങളിലും പരസ്യങ്ങളിലും മുഹറം എന്ന വാക്ക്​ ഉപയോഗിക്കാന്‍ പാടില്ല എന്നും അറിയിച്ചു. നിലവില്‍ തയാറാക്കിയ ബാനറില്‍നിന്ന്​ മുഹറം എന്ന വാക്ക് ഒഴിവാക്കണമെന്നും കണ്‍സ്യൂമര്‍ ഫെഡ് അഭ്യര്‍ഥിച്ചിട്ടുണ്ട്​.

consumer fed

consumer fed

  • Share this:
    തിരുവനന്തപുരം: പ്രതിഷേധം ശക്തമായതോടെ ഓണം - മുഹറം സഹകരണ വിപണി എന്നതിൽ നിന്നും മുഹറം ഒഴിവാക്കി കണ്‍സ്യൂമര്‍ ഫെഡ് ഉത്തരവിറക്കി. സഹകരണ ഓണം വിപണി എന്നാണ് ഇനി ഉപയോഗിക്കുക. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പേര് ഒഴിവാക്കിയതയെന്ന് കണ്‍സ്യൂമർ ഫെഡ് എം ഡി മെഹ്ബൂബ് അറിയിച്ചു.

    ഇനി മുതല്‍ സബ്‌സിഡി വിപണിയുടെ ഭാഗമായ എഴുത്തുകളിലും യോഗങ്ങളിലും പരസ്യങ്ങളിലും മുഹറം എന്ന വാക്ക്​ ഉപയോഗിക്കാന്‍ പാടില്ല എന്നും അറിയിച്ചു. നിലവില്‍ തയാറാക്കിയ ബാനറില്‍നിന്ന്​ മുഹറം എന്ന വാക്ക് ഒഴിവാക്കണമെന്നും കണ്‍സ്യൂമര്‍ ഫെഡ് അഭ്യര്‍ഥിച്ചിട്ടുണ്ട്​.

    ഓണം - മുഹറം വിപണികളുടെ സംസ്ഥാഥാനതല ഉദ്​ഘാടനം ഓഗസ്റ്റ്​ 11ന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്​. ഇതിൽ മുഹറം എന്ന വാക്ക്​ വന്നതോടെ പല സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. ഓണം - മുഹറം ചന്തയിൽനിന്ന്​ മുഹറം എന്ന വാക്ക്​ ഒഴിവാക്കണമെന്ന്​ മുസ്​ലിം ലീഗ്​ ആവശ്യപ്പെട്ടിരുന്നു.
    എന്നാൽ, മുസ്ലിം ലീഗിന്‍റെ നിലപാടിനെതിരെ കെ ടി ജലീൽ എം എൽ എ രംഗത്തുവന്നിരുന്നു. കേരളത്തിലെ മുസ്​ലിംകളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നികൾ മുഹറം 10 വിശേഷാൽ ദിവസമായാണ് കാണുന്നതെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു. ​

    Also Read- 'നന്മയുള്ള ലോകമേ' ഗാനം പിറവിയെടുത്തത് എങ്ങനെ; ജോയ് തമലം വിവാദത്തോട് പ്രതികരിക്കുന്നു

    സർക്കാർ പ്രഖ്യാപിച്ച മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞിരുന്നു. മുഹറം 9, 10 തീയതികളിൽ നോമ്പനുഷ്ഠിക്കൽ പുണ്യകർമമാണെന്നാണ് ഇസ്ലാമിൽ നിർദ്ദേശമുള്ളത്. അതല്ലാതെ മുഹറം ഒരു ആഘോഷക്കാലമല്ല.
    അതിനാൽ മുഹറത്തിന്റെ പേരിൽ ഒരു ചന്തയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

    മുസ്ലിം നാടുകളിൽ അങ്ങനെയൊരു ചന്തയില്ല. എല്ലാ മാസങ്ങളിലും പല ദിവസങ്ങളിലും വ്രതാനുഷ്ടാനം പുണ്യകർമങ്ങളാണ്.
    എന്നാൽ അതൊന്നും അവർ ആഘോഷമാക്കാറില്ല. ഇങ്ങനെയൊരു ചന്ത വേണമെന്ന് മുസ്ലിംകൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുമില്ല. - ഹുസൈൻ മടവൂര്‍ പ്രസ്താവനയിൽ പറഞ്ഞു.

    ഓണം മുഹറം ചന്തകൾ എന്നതിൽ നിന്ന് സർക്കാർ മുഹറം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടിരുന്നു. മുഹറം ആഘോഷമല്ലെന്നും മുഹറത്തിന് ചന്തകൾ തുറക്കേണ്ട ആവശ്യമില്ലെന്നും പി എം എ സലാം പറഞ്ഞു. ഓണചന്തയ്‌ക്കൊപ്പം മുഹറം ചന്ത നടത്തുന്നത് മുസ്ലിങ്ങളെ കൈയിലെടുക്കാനുള്ള ചെപ്പടി വിദ്യയാണെന്നും അദ്ദേഹം പറഞ്ഞു.

    Also Read- e bull jet| എന്താണ് ഇ ബുൾ ജെറ്റ്? എന്തിനാണ് വ്ലോഗർ സഹോദരന്മാർ അറസ്റ്റിലായത്?

    മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല മുസ്ലിങ്ങള്‍ക്ക് നൊമ്പരപ്പെടുത്തുന്ന യൂദ്ധ ദുരന്തങ്ങളുടെ സ്മരണയാണ്. മുഹറം മുസ്ലിം സമുദായത്തിന് ആഘോഷമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട ന്യായമായ അനുകൂല്യമങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഒരു ലജ്ജയുമില്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതികരിച്ചു.

    കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ പ്രതിസന്ധി നേരിട്ട കാലത്ത് വന്ന വലിയ പെരുന്നാളിന് കിറ്റ് കൊടുക്കാതെയാണ് ഇപ്പോള്‍ മുഹറം ചന്ത നടത്തുന്നത്. പ്രകടമാണ് ഇതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇത്തരം നടപടികളിലൂടെ മുസ്ലിങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന തെറ്റിദ്ധാരണയാണ് സര്‍ക്കാറിന്. അതിനെ കുറിച്ച് ബഹുജനങ്ങള്‍ ചിന്തിക്കുമെന്നും പി എം എ സലാം പറഞ്ഞു.
    Published by:Rajesh V
    First published:
    )}