നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Mullaperiyar| മൂന്ന് സ്പിൽവേ ഷട്ടറുകൾ അടച്ചു; ഉപസമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

    Mullaperiyar| മൂന്ന് സ്പിൽവേ ഷട്ടറുകൾ അടച്ചു; ഉപസമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

    138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. സ്പിൽവേ വഴി പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ചെറിയ തോതിൽ കുറഞ്ഞു.

    മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

    മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

    • Share this:
      തൊടുപുഴ: സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർ (Mullaperiyar) മേൽനോട്ട സമിതിരൂപീകരിച്ച ഉപസമിതി ( sub-committee) ഇന്ന് അണക്കെട്ട് (Dam)പരിശോധിക്കും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്പിൽവേ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് സന്ദർശനം. രാവിലെ പത്ത് മണിയോടെയാണ് സംഘം അണക്കെട്ട് പരിശോധിക്കുക. അതേസമയം, മുല്ലപ്പെരിയാറിലെ മൂന്ന് സ്പിൽവേ ഷട്ടറുകൾ അടച്ചു. മൂന്ന് ഷട്ടറുകൾ 50 സെ.മീ. ഉയർത്തിയിട്ടുണ്ട്.

      Also Read- വിവാഹപ്പിറ്റേന്ന് നവവധു സ്വർണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം മുങ്ങി; നവവരന് ഹൃദയാഘാതം

      കേന്ദ്ര ജലക്കമ്മീഷൻ എക്സികൂട്ടീവ് എഞ്ചിനീയർ ശരവണ കുമാർ അധ്യക്ഷനായ സമിതിയിൽ ജലവിഭവ വകുപ്പിലെ എൻ എസ് പ്രസീദ്, ഹരികുമാർ എന്നിവർ കേരളത്തിന്റെ പ്രതിനിധികളും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കുമാർ എന്നിവർ തമിഴ്നാട് പ്രതിനിധികളുമാണ്. സ്പിൽവേ വഴി വെള്ളം തുറന്ന് വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പ് കുറയുന്നുണ്ട്. 138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. സ്പിൽവേ വഴി പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ചെറിയ തോതിൽ കുറഞ്ഞു. സെക്കൻഡിൽ 2164 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത്.

      Also Read- നടൻ ജോജുവിന്റെ വാഹനം അടിച്ചുതകർത്ത കേസ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം

      അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

      Also Read- Kerala Rains | സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

      ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് നാളെയോടെ അറബിക്കടലിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതിനാലാണ് മഴ മുന്നറിയിപ്പ് ശക്തമാക്കിയത്. വ്യാഴാഴ്ച വരെ മഴ തുടർന്നേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

      Also Read- Smart Phones to Launch in November 2021| ജിയോഫോൺ നെക്സ്റ്റ്, വൺപ്ലസ് 9ആർടി..; നവംബറിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ
      Published by:Rajesh V
      First published:
      )}