നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കായലുകളാൽ ചുറ്റപ്പെട്ടിട്ട് എന്ത് കാര്യം? മുളവുകാടിന്‌ ദാഹമകറ്റാൻ വെള്ളമില്ല

    കായലുകളാൽ ചുറ്റപ്പെട്ടിട്ട് എന്ത് കാര്യം? മുളവുകാടിന്‌ ദാഹമകറ്റാൻ വെള്ളമില്ല

    വർഷങ്ങളായി മുളവുകാട് പഞ്ചായത്തുകാർ അനുഭവിക്കുന്ന ദുരിതമാണിത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കൊച്ചി: കായലുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് എറണാകുളത്തെ മുളവുകാട് പഞ്ചായത്ത്. ഒറ്റ നോട്ടത്തൽ സർവത്ര വെള്ളം, എന്നാൽ കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും ഇല്ല എന്നതാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന പ്രശ്നം. വർഷങ്ങളായി മുളവുകാട് പഞ്ചായത്തുകാർ അനുഭവിക്കുന്ന ദുരിതമാണിത്.

    വെള്ളത്തിനായി പഞ്ചായത്തിലെ വീടുകളില്‍ വാട്ടർ അതോറിറ്റിയുടെ കണക്ഷന്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഈ ടാപ്പുകളില്‍ ഇനിയും വെള്ളം എത്തി തുടങ്ങിയിട്ടില്ല. വടുതല പമ്പ് ഹൗസില്‍ നിന്നുള്ള വെള്ളമാണ് മുളവുകാട് പ്രദേശത്തേക്ക് വരുന്നത്. മര്‍ദ്ദത്തിന്റെ കുറവുമൂലമാണ് വെള്ളം ലഭിക്കാത്തതെന്നാണ് വാട്ടർ അതോറിറ്റി അധികൃതര്‍ പറയുന്നത്.



    ലഭിക്കാത്ത വെള്ളത്തിനും കരം കൊടുക്കേണ്ട അവസ്ഥയാണെന്ന് പഞ്ചായത്തുകാര്‍ മറു പക്ഷത്ത്. ആകെ ആശ്രയം ഒരു പൊതു ടാപ്പാണ്. ചാമ്പു പൈപ്പ് കൊണ്ട് വന്നു പൊതു ടാപ്പിൽ നിന്ന് വെള്ളം എടുക്കണം. ഇതുകാരണം ആരോഗ്യപ്രശ്നങ്ങൾ അടക്കം നേരിടുന്നവർ ഉണ്ട് ഈ പഞ്ചായത്തിൽ. വാട്ടർ അതോറിറ്റി ഉള്‍പ്പെടെ എല്ലാ അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമില്ല എന്ന് നാട്ടുകാർ ആവർത്തിക്കുന്നു. വീട്ടിലെ പൈപ്പില്‍ എന്ന് വെള്ളം എത്തുമെന്ന കാത്തിരിപ്പിലാണ് ഇവിടുത്തെ ജനങ്ങൾ.
    Published by:Meera Manu
    First published:
    )}