• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബെഹ്‌റയെ നിയമിച്ചതില്‍ ദുരൂഹത'; ആരോപണം ആവർത്തിച്ച് മുല്ലപ്പള്ളി

'ബെഹ്‌റയെ നിയമിച്ചതില്‍ ദുരൂഹത'; ആരോപണം ആവർത്തിച്ച് മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബെഹ്റയുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻപ് ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    ബെഹ്‌റയുടെ പശ്ചാത്തലം അന്വേഷിക്കാതെയാണ് അദ്ദേഹത്തെ പോലീസ് മേധാവിയായി നിയമിച്ചത്. സംസ്ഥാനത്ത് വേറെയും സീനിയര്‍ ഓഫീസര്‍മാര്‍ ഉള്ളപ്പോഴും ബെഹ്‌റയെ നിയമിച്ചതില്‍ ദുരൂഹതയുണ്ട്. ബെഹ്‌റയെ എന്‍ഐഎയില്‍നിന്ന് മാറ്റിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

    അഞ്ചരക്കോടിയുടെ ആഡംബര കാറുമായി സുരാജ് വെഞ്ഞാറമൂട്

    വടകരയില്‍ നടത്തിയ പ്രസംഗത്തിലാണ് ബെഹ്‌റയുടെ നിയമനവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി ആദ്യമായി ആരോപണം ഉന്നയിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി ഓഫീസറായിരുന്നപ്പോള്‍ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലില്‍ നരേന്ദ്ര മോദിയേയും അമിത് ഷായേയും രക്ഷിച്ചതിന് ലഭിച്ച പ്രത്യുപകാരമാണ് ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച ഡിജിപി പദവിയെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.
    First published: