• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കുനിയാന്‍ പറഞ്ഞാല്‍ ഐജി ശ്രീജിത്ത് ഇഴയും; ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമം': മുല്ലപ്പള്ളി

'കുനിയാന്‍ പറഞ്ഞാല്‍ ഐജി ശ്രീജിത്ത് ഇഴയും; ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമം': മുല്ലപ്പള്ളി

സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലാകുമ്പോള്‍ കേസെല്ലാം ശ്രീജിത്തിനെ ഏല്‍പ്പിക്കുകയാണ് പതിവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

malayalam.news18.com

malayalam.news18.com

  • Last Updated :
  • Share this:
    കോട്ടയം: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഐജി ശ്രീജിത്തിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശ്രീജിത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും മുല്ലപ്പള്ളി പറഞ്ഞു.

    സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലാകുമ്പോള്‍ കേസെല്ലാം ശ്രീജിത്തിനെ ഏല്‍പ്പിക്കുകയാണ് പതിവെന്നും മുല്ലപ്പള്ളി ആരോപിച്ചു. ടിപി കേസിലും വരാപ്പുഴ കേസിലും കൃത്യമായ നടപടി എടുക്കാത്ത ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കാന്‍ സർക്കാർ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

    ടി പി വധത്തില്‍ ശ്രീജിത്ത് കൃത്യമായി നടപടി എടുത്തില്ല. ശബരിമലയിലും ശ്രീജിത്ത് യുവതികളെ പ്രവേശിപ്പിക്കാന്‍ നടത്തിയ നീക്കം സമുഹത്തിന് മുന്നിലുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള ശ്രീജിത്തിന്റെ കഴിവെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു.

    Also Read മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; ഔദ്യോഗികമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് ഡിസിസി

    കെവിന്‍ കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന എസ് പി മുഹമ്മദ് റഫീക്ക്. അതിനാല്‍ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

    First published: