'18 സീറ്റെന്ന് കോടിയേരി പറഞ്ഞത് കള്ളവോട്ടിന്റെ ബലത്തില്‍; സിപിഎമ്മിന്റെ കള്ളവോട്ടിനെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണം': മുല്ലപ്പള്ളി
മോദിയും പിണറായിയും ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
News18 Malayalam
Updated: May 1, 2019, 12:01 PM IST

പിണറായി വിജയൻ , മുല്ലപ്പള്ളി രാമചന്ദ്രൻ
- News18 Malayalam
- Last Updated: May 1, 2019, 12:01 PM IST
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കഴിഞ്ഞ 50 വര്‍ഷമായി നടന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.എം കള്ളവോട്ട് ചെയ്യുകയാണ്. താന്‍ അതിന്റെ ഇരയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് 18 സീറ്റ് കിട്ടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രഖ്യാപിച്ചത് കള്ളവോട്ടിന്റെ ബലത്തിലാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസിന്റെ വോട്ടു നേടാന്‍ ഭരണ സംവിധാനത്തെ പോലും സി.പി.എം ദുരുപയോഗം ചെയ്തു. ആര് കള്ളവോട്ട് ചെയ്താലും നടപടിയെടുക്കണം. ലീഗിന് കള്ളവോട്ട് ചെയ്ത പാരമ്പര്യമില്ല. ലീഗ് കളളവോട്ട് ചെയ്തെങ്കില്‍ അന്വേഷിക്കണം. സി.പി.എം കള്ളവോട്ട് ചെയ്തതിന്റെ വാര്‍ത്ത പുറത്ത് കൊണ്ടുവന്ന പത്രപ്രവര്‍ത്തകനെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തില്‍ പോലും കള്ളവോട്ട് നടന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം എങ്ങിനെ വ്യാഖ്യനിക്കണമെന്നും മുല്ലപ്പള്ളി ചോദിച്ചു. കള്ളപ്പണക്കാരമായി ബന്ധമുള്ളത് മുഖ്യമന്ത്രിക്കും കോടിയേരിക്കുമാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് ആദിത്യമരുളുന്നത് കോടീശ്വരന്മാരാണ്. കള്ളവോട്ടില്‍ നടപടി എടുക്കാന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് അധികാരമുണ്ട്. കോടിയേരി തെരഞ്ഞെടുപ്പ് ഓഫീസറെ ഇകഴ്ത്തിക്കാണിക്കുകയാണ്. കള്ളവോട്ടിനെതിരെ സുപ്രീം കോടതി വരെ വേണ്ടിവന്നാല്‍ പോകും. മോദിയും പിണറായിയും ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നാലുടന്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടനയുണ്ടാകും. പ്രവര്‍ത്തനമികവ് നോക്കി മാത്രമായിരിക്കും പുനഃസംഘടന. ജംബോ കമ്മിറ്റികള്‍ കോണ്‍ഗ്രസില്‍ ഉണ്ടാകില്ല. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Also Read കള്ളവോട്ട് വിവാദം: കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് റിപ്പോർട്ട് നൽകിയേക്കും
പൊലീസിന്റെ വോട്ടു നേടാന്‍ ഭരണ സംവിധാനത്തെ പോലും സി.പി.എം ദുരുപയോഗം ചെയ്തു. ആര് കള്ളവോട്ട് ചെയ്താലും നടപടിയെടുക്കണം. ലീഗിന് കള്ളവോട്ട് ചെയ്ത പാരമ്പര്യമില്ല. ലീഗ് കളളവോട്ട് ചെയ്തെങ്കില്‍ അന്വേഷിക്കണം. സി.പി.എം കള്ളവോട്ട് ചെയ്തതിന്റെ വാര്‍ത്ത പുറത്ത് കൊണ്ടുവന്ന പത്രപ്രവര്‍ത്തകനെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തില്‍ പോലും കള്ളവോട്ട് നടന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം എങ്ങിനെ വ്യാഖ്യനിക്കണമെന്നും മുല്ലപ്പള്ളി ചോദിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നാലുടന്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടനയുണ്ടാകും. പ്രവര്‍ത്തനമികവ് നോക്കി മാത്രമായിരിക്കും പുനഃസംഘടന. ജംബോ കമ്മിറ്റികള്‍ കോണ്‍ഗ്രസില്‍ ഉണ്ടാകില്ല. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Also Read കള്ളവോട്ട് വിവാദം: കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് റിപ്പോർട്ട് നൽകിയേക്കും