പൊലീസ് പോസ്റ്റല്‍ വോട്ട്: ക്രമക്കേടില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

news18india
Updated: May 9, 2019, 8:25 PM IST
പൊലീസ് പോസ്റ്റല്‍ വോട്ട്: ക്രമക്കേടില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
മുല്ലപ്പള്ളി രാമചന്ദ്രൻ
  • Share this:
തിരുവനന്തപുരം: പൊലീസിന്റെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതികളെ പിടിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 10 ലക്ഷം വോട്ടര്‍മാരെ തിരഞ്ഞ് പിടിച്ച്‌ നീക്കംചെയ്‌തെന്നും പോസ്റ്റല്‍ ബാലറ്റ് വീണ്ടും വിതരണം ചെയ്യണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഡിജിപിയുടെ പ്രാഥമിക റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Also read: പാലാ സീറ്റിനെ ചൊല്ലി തർക്കം; അവകാശ വാദവുമായി ബിജെപി: എൻഡിഎയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പിസി ജോർജ്

അതേസമയം, പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ സംസ്ഥാന പോലീസ് മോധാവി ലോക്‌നാഥ് ബെഹ്‌റ ചുമതലപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടു. എഫ്‌ഐആര്‍ ലഭിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
First published: May 9, 2019, 8:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading